ദേശീയ പണിമുടക്കിന്റെ ഭാഗമായി കൊടിയുമായി ട്രെയിന്‍ തടയാന്‍ ശ്രമിച്ച 2 സമരക്കാര്‍ക്ക് പരിക്ക്

 


കൊല്‍കത: (www.kvartha.com 28.03.2022) ദേശീയ പണിമുടക്കിന്റെ ഭാഗമായി കൊടിയുമായി ട്രെയിന്‍ തടയാന്‍ ശ്രമിച്ച രണ്ട് സമരക്കാര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. പശ്ചിമ ബന്‍ഗാളിലെ സമരാനുകൂലികള്‍ക്കാണ് പരിക്കേറ്റത്.

ദേശീയ പണിമുടക്കിന്റെ ഭാഗമായി കൊടിയുമായി ട്രെയിന്‍ തടയാന്‍ ശ്രമിച്ച 2 സമരക്കാര്‍ക്ക് പരിക്ക്

ട്രെയിന്‍ വരുന്നത് കണ്ടതോടെ കൊടിയുമായി സമരക്കാര്‍ ട്രാക്കിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടര്‍ന്ന് കൊടിവീശി ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വേഗം കുറച്ചാണ് ട്രെയിന്‍ വന്നത്. ഇതിനിടെയാണ് തടയാനെത്തിയ സമരക്കാരുടെ ദേഹത്ത് തട്ടിയത്.

പരിക്കേറ്റ സമരക്കാരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ സംസ്ഥാനത്ത് ജനജീവിതം സാധാരണ നിലയിലാണ്. രാജ്യത്ത് ട്രെയിന്‍ ഗതാഗതവും സുഗമമായി നടക്കുന്നുണ്ട്. അതേസമയം കേരളത്തില്‍ പലയിടത്തും പണിമുടക്ക് സംഘര്‍ഷത്തിലേയ്ക്ക് നീങ്ങി.

Keywords: 2 Injured While Stopping Train in Bengal's Kulgachhia, Kolkata, News, Injured, Train, Strikers, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia