SWISS-TOWER 24/07/2023

Injured | 'യുവാവ് 2 വയസുകാരനെ ബാല്‍കണിയില്‍ നിന്ന് വലിച്ചെറിഞ്ഞു, പിന്നാലെ അയാളും ചാടി'; ഇരുവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ യുവാവ് രണ്ടുവയസുകാരനെ മൂന്നുനില കെട്ടിടത്തിന്റെ ബാല്‍കണിയില്‍ നിന്ന് വലിച്ചെറിഞ്ഞതായി പൊലീസ്. തുടര്‍ന്ന് യുവാവും ബാല്‍കണിയില്‍ നിന്ന് താഴേക്ക് ചാടി. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ അച്ഛനെയും മകനെയും ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസില്‍ (AIMS) പ്രവേശിപ്പിച്ചിരിക്കുകയാണ്.

Injured | 'യുവാവ് 2 വയസുകാരനെ ബാല്‍കണിയില്‍ നിന്ന് വലിച്ചെറിഞ്ഞു, പിന്നാലെ അയാളും ചാടി'; ഇരുവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഡെല്‍ഹിയിലെ കല്‍കജിയിലെ ചേരിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെയാണ് യുവാവ് കുഞ്ഞിനെ വലിച്ചെറിഞ്ഞ് ആത്മഹത്യാ ശ്രമം നടത്തിയത്.

മാന്‍ സിങ്ങും ഭാര്യ പൂജയും കഴിഞ്ഞ കുറച്ച് മാസങ്ങളായി പിണക്കത്തിലായിരുന്നു. പൂജ രണ്ടുമക്കള്‍ക്കൊപ്പം വീടുവിട്ടിറങ്ങുകയും കല്‍കാജിയിലുള്ള അമ്മൂമ്മയുടെ അടുത്തെത്തി താമസം തുടങ്ങുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി മാന്‍ സിംഗ് ഇവരെ കാണാനെത്തി. തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ മകനെ ബാല്‍കണിയില്‍ നിന്ന് എറിയുകയും പിന്നീട് അയാളും താഴേക്ക് ചാടുകയായിരുന്നു.

കഴിഞ്ഞ ദിവസവും ഡെല്‍ഹിയില്‍ സമാന രീതിയിലുള്ള മറ്റൊരു സംഭവം നടന്നിരുന്നു. അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപികയാണ് സ്‌കൂളിന്റെ ഒന്നാംനിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടത്. തലക്ക് ഗുരുതര പരുക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

Keywords:  2 Injured After falling from building, New Delhi, News, Injured, Suicide Attempt, Hospital, Treatment, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia