Flight Baggage | 'ഇന്ത്യയിൽ 5 വിമാനയാത്രക്കാരിൽ 2 പേർക്ക് ലഗേജ് വൈകി കിട്ടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു'; കഴിഞ്ഞ 2 വർഷത്തെ ഞെട്ടിക്കുന്ന കണക്കുകളുമായി സർവേ!
Feb 29, 2024, 11:23 IST
ന്യൂഡെൽഹി: (KVARTHA) കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയിലെ അഞ്ച് വിമാനയാത്രക്കാരിൽ രണ്ടുപേർക്ക് ലഗേജ് വൈകുകയോ നഷ്ടപ്പെടുകയോ ചെയ്തതായി സർവേയിൽ കണ്ടെത്തൽ. കഴിഞ്ഞ 12 മാസത്തിനിടെ ബാഗുകൾക്ക് കേടുപാടുകൾ സംഭവിച്ച യാത്രക്കാരുടെ എണ്ണം 35 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർന്നതായി കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ സർവേ പറയുന്നു.
നാലോ അതിലധികമോ തവണ ലഗേജ് കേടായവരുടെ ശതമാനം അഞ്ചിൽ നിന്ന് ഏഴ് ആയി ഉയർന്നു. ഈ സാഹചര്യം ഒരിക്കലെങ്കിലും നേരിട്ടവർ 2022 ലെ അഞ്ച് ശതമാനത്തിൽ നിന്ന് 2024 ൽ 24 ശതമാനമായി കുതിച്ചു. 303 ജില്ലകളിൽ നിന്നായി 41,000-ലധികം യാത്രക്കാരിൽ നിന്നുള്ള പ്രതികരണങ്ങളാണ് പഠനത്തിന് ലഭിച്ചത്. ഇതിൽ ടയർ-1 നഗരങ്ങളിൽ നിന്ന് 41%, ടയർ-2 30%, ടയർ-3, ടയർ-4, ഗ്രാമീണരിൽ നിന്ന് 29% എന്നിങ്ങനെയാണ് സർവേയിൽ പങ്കെടുത്തത്.
ഉപഭോക്തൃ പരാതികളോട് വിമാന കമ്പനികൾ നല്ല രീതിയിൽ പ്രതികരിക്കുന്നുവെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു. 50 ശതമാനും പേരും നല്ല രീതിയിൽ പ്രതികരിക്കുന്നുവെന്ന് പറഞ്ഞപ്പോൾ 24% മാത്രമാണ് മോശം എന്ന് വ്യക്തമാക്കിയത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) അടുത്തിടെ എല്ലാ പ്രമുഖ ഇന്ത്യൻ വിമാന കമ്പനികളോടും ഫെബ്രുവരി 26ന് മുമ്പ് വിമാനത്താവളങ്ങളിൽ ലഗേജ് വിതരണം കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളെ വർധിപ്പിക്കാൻ നിർദേശിച്ചിരുന്നു, അല്ലെങ്കിൽ നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.