SWISS-TOWER 24/07/2023

Arrested | 'മുസ്‌ലിം പേരില്‍ വ്യാജ ഇ-മെയിലുകളുണ്ടാക്കി; പശു സംരക്ഷണ നേതാവ് നിർദേശം നൽകി'; അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ 2 പേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ ഉപയോഗിച്ച ഫോൺ കണ്ടെത്തിയെന്ന് എസ് ടി എഫ്

 


ADVERTISEMENT

ലക്നൗ: (KVARTHA) അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ട് പേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാരതീയ കിസാന്‍ മഞ്ച്, ഭാരതീയ ഗൗ സേവ പരിഷദ് എന്നീ സന്നദ്ധ സംഘടനകളുടെ നടത്തിപ്പുകാരന്‍ ദേവേന്ദ്ര തിവാരിയുടെ നിര്‍ദേശാനുസരണമാണ് പ്രവർത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകിയതായി ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ് ടി എഫ്) വൃത്തങ്ങളെ ഉദ്ധരിച്ച് ദി ക്വിൻറ് റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര തിവാരിക്കെതിരെ ലക്നൗവിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നും എസ്ടിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Arrested | 'മുസ്‌ലിം പേരില്‍ വ്യാജ ഇ-മെയിലുകളുണ്ടാക്കി; പശു സംരക്ഷണ നേതാവ് നിർദേശം നൽകി'; അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ 2 പേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ ഉപയോഗിച്ച ഫോൺ കണ്ടെത്തിയെന്ന് എസ് ടി എഫ്

സംഭവത്തിൽ തഹര്‍ സിങ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് പിടിയിലായത്. ലഖ്‌നൗവിലെ ഗോമ്തി നഗറില്‍ നിന്ന് എസ് ടി എഫ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് സന്ദേശത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജനുവരി 22ന് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കാനിരിക്കെയായിരുന്നു സംഭവം. പരാതിയിൽ ലക്നൗവിലെ ആലംബാഗ്, സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനുകളിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

'നവംബർ 19, ഡിസംബർ 27 തീയതികളിലാണ് ഭീഷണി സന്ദേശങ്ങൾ അയച്ചത്. ദേവേന്ദ്ര തിവാരി തന്റെ എക്‌സ് അക്കൗണ്ടിൽ സന്ദേശങ്ങൾ പങ്കുവെച്ചിരുന്നു. രണ്ട് കുറ്റകൃത്യങ്ങളുടെയും കേസ് വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ, ആലം അൻസാരി ഖാൻ 608', 'സുബൈർഖാനിസി 199' എന്നീ രണ്ട് ഇമെയിൽ ഐഡികൾ ഭീഷണി സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ചതായി കണ്ടെത്തി. തഹർ സിങ്ങും ഓം പ്രകാശ് മിശ്രയും ചേർന്നാണ് ഈ ഇമെയിൽ ഐഡികൾ ഉണ്ടാക്കിയതെന്ന് വ്യക്തമായി. ഇതിന് പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളേയും ചോദ്യം ചെയ്തപ്പോൾ, ലക്നൗവിലെ ബന്ത്ര പ്രദേശവാസിയായ ദേവേന്ദ്ര തിവാരിയാണ് പോസ്റ്റിന് പിന്നിൽ പ്രവർത്തിച്ചതെന്ന് മനസിലായി

തഹർ സിങ്ങും ഓം പ്രകാശ് മിശ്രയും ഓഫീസിൽ ജോലി ചെയ്തിരുന്നു. തഹർ സിംഗ് സോഷ്യൽ മീഡിയ ഹാൻഡ്‌ലറായും മിശ്ര പേഴ്‌സണൽ സെക്രട്ടറിയായും പ്രവർത്തിച്ചു. തിവാരിയുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് കോളേജിൽ നിന്ന് രണ്ട് വർഷത്തെ ഡിപ്ലോമ കോഴ്സും ചെയ്തു വരികയായിരുന്നു ഓം പ്രകാശ് മിശ്ര. ദേവേന്ദ്ര തിവാരിയുടെ നിർദേശപ്രകാരം തഹർ സിംഗ് വ്യാജ ഇമെയിൽ ഐഡികൾ ഉണ്ടാക്കുകയും പാസ്‌വേഡ് വാട്‌സ്ആപ്പ് വഴി ഓം പ്രകാശ് മിശ്രയുമായി പങ്കുവെക്കുകയും ചെയ്തു. ലക്നൗവിലെ നക ഹിന്ദോളയിലെ ഒരു കടയിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ അയച്ച രണ്ട് ഫോണുകളും കണ്ടെത്തിയിട്ടുണ്ട്'', എസ്ടിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 506, 507, 153-എ, 420, 468, 471, 201, 120-ബി എന്നിവയും ഐടി ആക്ട് പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Keywords: News, Malayalam, National, Ram Temple, Yogi Adityanath, UP,Crime, 2 held for posts threatening to blow up Ram Temple, Adityanath: UP STF
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia