ദക്ഷിണ മുംബൈയില്‍ ഫ് ളാറ്റിന് തീപിടിച്ച് 2 അഗ്‌നിശമനസേനാ ജീവനക്കാര്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 10/05/2015) ദക്ഷിണ മുംബൈയില്‍ നാലുനില ഫ് ളാറ്റിന് തീപിടിച്ച് കെട്ടിടം തകര്‍ന്നു വീണ് അഞ്ചു പേര്‍ക്ക്  പരിക്ക് .കല്‍ബ ദേവി പ്രദേശത്ത് ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഞ്ച് ഫയര്‍ യൂണിറ്റുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്.

തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്‌നിശമനസേനാ ജീവനക്കാര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ് ളാറ്റിനകത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപ്പോഴേക്കും കെട്ടിടം തകര്‍ന്നിരുന്നു.

100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തീപിടുത്തത്തെ തുടര്‍ന്ന് തകര്‍ന്നത്. ഇതിന്റെ ഒരുഭാഗത്ത് അറ്റകുറ്റപ്പണി നടന്നു വരികയായിരുന്നു. കെട്ടിടത്തില്‍ ഷോപ്പുകളും വീടുകളും ഗോഡൗണുകളുമാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. അപകടസമയത്ത് കെട്ടിടത്തില്‍ താമസിച്ചിരുന്ന രണ്ടു കുടുംബങ്ങളില്‍ ഒന്ന് ഹോളിഡേ ആഘോഷിക്കാന്‍ പുറത്തുപോയിരുന്നു. മറ്റേ കുടുംബം സുരക്ഷിതരാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ  കാരണം വ്യക്തമല്ല. അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

ദക്ഷിണ മുംബൈയില്‍ ഫ് ളാറ്റിന് തീപിടിച്ച് 2 അഗ്‌നിശമനസേനാ ജീവനക്കാര്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്


Also Read: 
ജെസിബി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി കര്‍ണാടകയില്‍

Keywords:  2 Firemen Killed, 2 Injured as Burning 4-Storey Building Collapses in Mumbai's Kalba Devi, Hospital, Treatment, Family, Holidays, Protection, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia