രോഗിയായ യുവതിയെ നദിക്കരയില്‍ ഉപേക്ഷിച്ച ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
Jul 19, 2015, 14:44 IST
കാണ്‍പൂര്‍: (www.kvartha.com 19/07/2015) രോഗിയായ യുവതിയെ ഗംഗ നദിക്കരയില്‍ ഉപേക്ഷിച്ച രണ്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. കാണ്‍പൂര്‍ മെഡിക്കല്‍ കോളജിലെ വിവേക് നായര്‍, ഇഫ്തിക്കര്‍ അന്‍സാരി എന്നീ ഡോക്ടര്‍മാരെയാണ് മൂന്നുമാസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ബിഹാര്‍ സ്വദേശിനിയായ കൃഷ്ണാദേവിയെ ആണ് ഇവര്‍ നദിക്കരയില്‍ ഉപേക്ഷിച്ച് കട
ന്നുകളഞ്ഞത്. തീവണ്ടിയപകടത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കാണ്‍പൂര്‍ മെഡിക്കല്‍ കോളജില്‍ കൃഷ്ണാ ദേവിയെ പ്രവേശിപ്പിച്ചത്. ട്രെയിനില്‍ ഒറ്റക്കാണ് ഇവര്‍ യാത്ര ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൃഷ്ണാദേവിയെ ഡോക്ടര്‍മാര്‍ ജൂലൈ 13ന് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയി നദീതീരത്തെ മണല്‍ത്തിട്ടിലുപേക്ഷിക്കുകയായിരുന്നുവെന്നാണ് ആരോപണം.
പിറ്റേദിവസം തന്നെ പോലീസ് കൃഷ്ണാദേവിയെ കണ്ടെത്തി വീണ്ടും ആശുപത്രിയില്‍
പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് ഇവര്‍ തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. മെഡിക്കല്‍ കോളജ് അധികൃതരുടെ പ്രാഥമിക അന്വേഷണത്തില്‍ സംഭവം സത്യമായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്നായിരുന്നു ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത്.

Keywords: 2 Doctors Suspended for Allegedly Dumping Patient on River Barrage, Patient, Medical College, Treatment, Police, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.