Accidental Death | ഡെല്‍ഹിയില്‍ കാര്‍ സ്‌കൂടറിലിടിച്ച് 2 മരണം; അപകടത്തെ തുടര്‍ന്ന് ബോണറ്റില്‍ വീണയാളെ 350 മീറ്ററോളം വലിച്ചിഴച്ചതായി പൊലീസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ കാര്‍ സ്‌കൂടറുമായി കൂട്ടിയിടിച്ച് രണ്ടു മരണം. ഡെല്‍ഹിയിലെ കേശവപുരത്താണ് സംഭവം. അപകടത്തെ തുടര്‍ന്ന് സ്‌കൂടറില്‍ നിന്ന് തെറിച്ച് കാറിന്റെ ബോണറ്റില്‍ വീണയാളെ 350 മീറ്ററോളം വലിച്ചിഴച്ചതായി പൊലീസ് പറഞ്ഞു. കൈലാഷ് ഭട്നാഗര്‍, സുമിത് ഖാരി എന്നിവരാണ് മരിച്ചത്.

Accidental Death | ഡെല്‍ഹിയില്‍ കാര്‍ സ്‌കൂടറിലിടിച്ച് 2 മരണം; അപകടത്തെ തുടര്‍ന്ന് ബോണറ്റില്‍ വീണയാളെ 350 മീറ്ററോളം വലിച്ചിഴച്ചതായി പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

19നും 21നും ഇടയില്‍ പ്രായമുള്ള അഞ്ച് വിദ്യാര്‍ഥികളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഒരു വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. എല്ലാവരും മദ്യപിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂടറില്‍ നിന്നും തെറിച്ചുവീണ കൈലാഷ് കാറിന്റെ ബോണറ്റിനിടയില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്തുന്നതിന് പകരം പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും കൈലാഷിനെ വലിച്ചിഴക്കുകയുമായിരുന്നു.

തുടര്‍ന്ന് കേശവപുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.

Keywords: 2 died as car hits scooter, drags driver for 350 metres in Delhi, New Delhi, News, Accidental Death, Police, Arrested, Students, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia