Detained | ശാരൂഖ് ഖാന്റെ മുംബൈയിലെ മന്നത്ത് വീട്ടിൽ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതായി പരാതി; 2 പേര്‍ പിടിയില്‍; 'പത്താന്‍' താരത്തെ കാണാനായിരുന്നുവെന്ന് കുടുങ്ങിയ ഗുജറാത് സ്വദേശികള്‍ പിടിയില്‍

 





മുംബൈ: (www.kvartha.com) ബോളിവുഡ് നടന്‍ ശാരൂഖ് ഖാന്റെ മുംബൈയിലെ മന്നത്ത് വീട്ടിൽ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ പിടിയില്‍. 20-നും 22- നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് പിടിയിലായതെന്നും തങ്ങള്‍ ഗുജറാത്തില്‍ നിന്നാണ് വന്നതെന്ന്  ഇവര്‍ മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു. 

മുംബൈ പൊലീസ് പറയുന്നത്: വ്യാഴാഴ്ചയാണ് യുവാക്കള്‍ താരത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. പുറത്തെ മതിലില്‍ അള്ളിപ്പിടിച്ച് മന്നത്തിന്റെ പരിസരത്ത് പ്രവേശിച്ച ശേഷമാണ് സുരക്ഷാ ഗാര്‍ഡുകള്‍ ഇവരെ പിടികൂടുന്നത്. പിന്നാലെ ഇവരെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. 'പത്താന്‍' താരത്തെ കാണാന്‍ ആഗ്രഹം കൊണ്ടാണ് എത്തിയതെന്നാണ് പ്രതികള്‍ പറഞ്ഞതെന്നും ഇവക്കെതിരെ അതിക്രമിച്ച് കടക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായും പൊലീസ് അറിയിച്ചു. 

Detained | ശാരൂഖ് ഖാന്റെ മുംബൈയിലെ മന്നത്ത് വീട്ടിൽ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതായി പരാതി; 2 പേര്‍ പിടിയില്‍; 'പത്താന്‍' താരത്തെ കാണാനായിരുന്നുവെന്ന് കുടുങ്ങിയ ഗുജറാത് സ്വദേശികള്‍ പിടിയില്‍


നാല് വര്‍ഷത്തിനു ശേഷം ശാരൂഖ് നായകനായി തിയേറ്ററുകളിലെത്തിയ പത്താന് സമീപകാലത്ത് ഒരു ബോളിവുജ് ചിത്രത്തിനും ലഭിക്കാത്ത വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കുശേഷം ശാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. ജനുവരി 25 ന് തിയേറ്ററുകളിെത്തിയ ചിത്രം ഇന്‍ഡ്യന്‍ കളക്ഷനില്‍ 500 കോടിയും ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടിയും പിന്നിട്ടിരുന്നു.

ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തുടര്‍ പരാജയങ്ങളില്‍ വലഞ്ഞിരുന്ന ബോളിവുഡിന് ജീവശ്വാസം പകര്‍ന്ന വിജയമായിരുന്നു ശാരൂഖിന്റെ പത്താന്‍.

Keywords:  News,National,India,Mumbai,Entertainment,House,Police,Top-Headlines,Latest-News,Sharukh Khan, 2 Detained For Breaking Into Shah Rukh Khan's Bungalow Mannat: Cops
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia