Gold Seized | ഡെല്‍ഹി വിമാനത്താവളത്തിന്റെ ശുചിമുറിയില്‍നിന്ന് 2 കോടി വില വരുന്ന 4 സ്വര്‍ണക്കട്ടികള്‍ പിടികൂടി
Mar 5, 2023, 18:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. ഏകദേശം രണ്ടുകോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിമാനത്താവളത്തിന്റെ ശുചിമുറിയില്‍നിന്നാണ് നാല് സ്വര്‍ണക്കട്ടികള്‍ കസ്റ്റംസ് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന സിങ്കിന് താഴെ ടേപ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു സ്വര്‍ണക്കട്ടികളെന്നും ചാരനിറത്തിലുള്ള സഞ്ചിയില്‍ 3969 ഗ്രാം തൂക്കമുള്ള നാല് സ്വര്‍ണക്കട്ടികളാണ് ഉണ്ടായിരുന്നതെന്നും ഇതിന് വിപണയില്‍ ഏകദേശം 1,95,72,400 രൂപ വില വരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Keywords: News,National,India,New Delhi,Toilet,Airport,Gold,Seized,Smuggling,Customs,Top-Headlines,Latest-News, 2 Crore Gold Bars Recovered From Aircraft's Toilet At Delhi Airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.