Found Dead | ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയില്‍ ഒരാഴ്ചയ്ക്കിടെ 2 പൊലീസുകാരടക്കം 3 മരണം; 'ജീവനൊടുക്കിയ' ജവാന്റെ ഭാര്യയും തൂങ്ങി മരിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com) ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് പൊലീസുകാരടക്കം മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ പൊലീസുകാരും മൂന്നാമത്തെയാള്‍ അവരില്‍ ഒരാളുടെ ഭാര്യയുമാണ്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ടു സിഐഎസ്എഫ് ജവാന്മാരാണ് കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെയാണ് മറ്റൊരു മരണം കൂടി നടന്നത്. 
Aster mims 04/11/2022

2023 ജനുവരി 10 ന് കോണ്‍സ്റ്റബിളായ ചിന്താമണ (29)യെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് ആദ്യ സംഭവം. ഛത്തീസ്ഗഡ് സ്വദേശിയായ ചിന്താമണി പിസിഎംസി റഡാര്‍ സെന്ററിലാണ് ജോലി ചെയ്തിരുന്നത്.

പിന്നീട് തിങ്കളാഴ്ച രാത്രി, ശ്രീഹരിക്കോട്ട ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ ഡ്യൂടിയിലിരിക്കെ, സിഐഎസ്എഫില്‍ സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന 30 കാരനായ വികാസ് സിംഗിനെ സര്‍വീസ് ആയുധം ഉപയോഗിച്ച് സ്വയം തലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മരിച്ച സിഐഎസ്എഫ് ജവന്മാരില്‍ ഒരാളായ ബിഹാര്‍ സ്വദേശി വികാസ് സിങ്ങിന്റെ ഭാര്യ പ്രിയ സിങ് (27)ലെയാണ് ഒടുവിലായി കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

പൊലീസ് പറയുന്നത്: ഭര്‍ത്താവ് വികാസ് സിങ്ങിന്റെ മരണമറിഞ്ഞതിനു പിന്നാലെ ചൊവ്വാഴ്ചയാണ് പ്രിയ സിങ് ശ്രീഹരിക്കോട്ടയിലെത്തിയത്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതിനുശേഷം നര്‍മദ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. രാവിലെ പ്രിയയെ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി സുല്ലൂര്‍പേട്ട ആശുപത്രിയിലേക്ക് മാറ്റി. 

Found Dead | ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയില്‍ ഒരാഴ്ചയ്ക്കിടെ 2 പൊലീസുകാരടക്കം 3 മരണം; 'ജീവനൊടുക്കിയ' ജവാന്റെ ഭാര്യയും തൂങ്ങി മരിച്ച നിലയില്‍


വികാസ് സിങ്ങിന്റെ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ഇതേ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കും. തിങ്കളാഴ്ച രാത്രിയാണ് സബ് ഇന്‍സ്പെക്ടര്‍ വികാസ് സിങ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചത്. സ്‌പേസ് സെന്ററിലെ ഗേറ്റ് ഒന്നില്‍ ഡ്യൂടിയിലായിരുന്നു വികാസ്. 

ഞായറാഴ്ച രാത്രിയാണ് സിഐഎസ്എഫ് കോണ്‍സ്റ്റബിളായ ചിന്താമണിയെ സീറോപോയിന്റ് റഡാര്‍ സെന്ററിന് സമീപത്തെ വനമേഖലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രണ്ട് ജവാന്മാരുടെയും ആത്മഹത്യയെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനമാണ് ഇരുവരുടെയും മരണ കാരണമെന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്. വിഷയത്തില്‍ പൊലീസ് സിഐഎസ്എഫും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.

Keywords:  News,National,India,chennai,Tamilnadu,ISRO,Suicide,Top-Headlines,Death,Found Dead,Investigates,Police,Army,Soldiers, 2 cops among 3 dead by suicide at ISRO in Sriharikota in a week
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia