Cylinders Exploded | വിവാഹ ആഘോഷത്തിനിടെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് 2 കുട്ടികള്‍ മരിച്ചു; 60 പേര്‍ക്ക് പരുക്ക്

 


 
ജയ്പൂര്‍: (www.kvartha.com) വീട്ടില്‍ വിവാഹ ആഘോഷത്തിനിടെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ അറുപതോളം പേര്‍ക്ക് പരുക്കേറ്റു. പന്ത്രണ്ടോളം പേരുടെ പൊള്ളല്‍ ഗുരുതരമാണെന്നും പൊള്ളലേറ്റ 42 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. 

രാജസ്താനിലെ ജോധ്പൂരിന് 60 കിലോമീറ്റര്‍ അകലെ ഭുംഗ്ര ഗ്രാമത്തിലാണ് അപകടമുണ്ടായത്. സദ്യ തയ്യാറാക്കുന്നതിനിടെയാണ് സിലിന്‍ഡര്‍ ചോര്‍ചയുണ്ടായി അപകടം സംഭവിച്ചത്. വളരെ ഗുരുതരമായ അപകടമാണുണ്ടായതെന്ന് ജില്ലാ കലക്ടര്‍ ഹിമാന്‍ഷു ഗുപ്ത പറഞ്ഞതായി എഎന്‍ഐ റിപോര്‍ട് ചെയ്തു. 

Cylinders Exploded | വിവാഹ ആഘോഷത്തിനിടെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് 2 കുട്ടികള്‍ മരിച്ചു; 60 പേര്‍ക്ക് പരുക്ക്


പരുക്കേറ്റവര്‍ എംജിഎച് ആശുപത്രിയില്‍ ചികിത്സയിലാണ്. രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പരുക്കേറ്റവരെ വൈകുന്നേരം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചേക്കും. 

Keywords:  News,National,India,Jaipur,Rajasthan,Injured,Death,Child,Local-News,District Collector,CM,hospital,Treatment,Health,Health & Fitness, 2 Children Died, 60 Injured As Cylinders Explode At Rajasthan Wedding
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia