190 വര്‍ഷം പഴക്കമുള്ള 'റിവേഴ്സിംഗ് ബ്രിഡ്ജ്' നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു
Apr 7, 2020, 10:21 IST
മുംബൈ: (www.kvartha.com 07.04.2020) ദീര്‍ഘനാളായി അടച്ചിട്ടിരുന്ന അമൃതാഞ്ജന്‍ പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. 190 വര്‍ഷം പഴക്കമുള്ള റിവേഴ്സിംഗ് ബ്രിഡ്ജാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത്. വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടാവുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഞായറാഴ്ച പാലം തകര്‍ത്തത്.
1830 ല്‍ നിര്‍മ്മിച്ച ഈ പാലം ലോനാവാലയ്ക്കടുത്തുള്ള രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്നതിനായാണ് രൂപകല്‍പ്പന ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പൂനെയില്‍ നിന്ന് വരുന്ന ട്രെയിനുകള്‍ പാലത്തില്‍ നിര്‍ത്തി എഞ്ചിന്‍ ട്രെയിനിന്റെ മറ്റേ അറ്റത്തേക്ക് കൊണ്ടുപോകും തുടര്‍ന്ന് അത് ദിശ തിരിഞ്ഞ് കര്‍ജാത്തിലേക്ക് പോകും. മുംബൈയില്‍ നിന്ന് വരുന്ന ട്രെയിനുകളും ഇതേരീതിയിലായിരുന്നു. അങ്ങനെയാണ് ഇതിന് 'റിവേഴ്സിംഗ് ബ്രിഡ്ജ്' എന്ന പേര് ലഭിച്ചത്.
പിന്നീട് വേദനസംഹാരിയായ അമൃതഞ്ജന്റെ നിര്‍മ്മാതാക്കള്‍ പാലത്തിന്റെ അരികില്‍ ഒരു വലിയ പരസ്യത്തിനായി ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഇതൊരു ലാന്‍ഡ്മാര്‍ക്കായി മാറുകയും പാലം ഈ പേരില്‍ അറിയുകയുമായിരുന്നു.
മുംബൈ പൂനെ എക്സ്പ്രസ് പാതയുടെ ഭൂരിഭാഗവും ആറുവരിപ്പാതയാണെങ്കിലും പാലത്തിന് സമീപം ഇത് നാല് വരിപ്പാതയാകും. മാത്രമല്ല പാലത്തിന്റെ വലിയ തൂണുകള്‍ റോഡിലേക്ക് അടുത്താണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള അപകട സാധ്യതയാണ് ഉള്ളത്. തുടര്‍ന്ന് അധികൃതര്‍ പാലം പൊളിച്ച് പാത ഇരട്ടിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും പലരും പാലത്തെ പൈതൃകസ്ഥലമായി നിലനിര്‍ത്തണമെന്ന ആവശ്യവുമായി രംഗത്തെത്തുകയായിരുന്നു.
Keywords: News, National, India, Mumbai, Road, Travel, 190 Year- Old Amritanjan Bridge Demolishes

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.