വൈദ്യശാസ്ത്രത്തെപ്പോലും അമ്പരിപ്പിച്ച് ഇരട്ട ഗര്‍ഭപാത്രവുമായി ജനിച്ച പെണ്‍കുട്ടി; പത്തൊമ്പതാമത്തെ വയസില്‍ ഏറെ സങ്കീര്‍ണ്ണതയ്ക്ക് ശേഷം പെണ്‍കുഞ്ഞിന് ജന്മം നല്‍കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 15.04.2020) ഇരട്ട ഗര്‍ഭപാത്രവുമായി ജനിച്ച പെണ്‍കുട്ടി പത്തൊമ്പതാമത്തെ വയസില്‍ കുഞ്ഞിന് ജന്മം നല്‍കി. ഹൈദരാബാദിലൈ എപി പ്രകാശം ജില്ലയിലെ കരിംനഗറില്‍ 19 കാരിയാണ് മെഡിക്കല്‍ സയന്‍സിനെപാേലും അമ്പരപ്പിച്ച രീതിയില്‍ ഇരട്ട ഗര്‍ഭപാത്രവുമായി ഗര്‍ഭം ധരിച്ചത്. രണ്ട് ഗര്‍ഭപാത്രത്തില്‍ ഒന്നിലായിരുന്നു കുഞ്ഞ് വളര്‍ന്നത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

വൈദ്യശാസ്ത്രത്തെപ്പോലും അമ്പരിപ്പിച്ച് ഇരട്ട ഗര്‍ഭപാത്രവുമായി ജനിച്ച പെണ്‍കുട്ടി; പത്തൊമ്പതാമത്തെ വയസില്‍ ഏറെ സങ്കീര്‍ണ്ണതയ്ക്ക് ശേഷം പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ഗര്‍ഭസ്ഥ ശിശുവിനെ വഹിക്കുന്ന ഗര്‍ഭപാത്രം മറ്റേ ഗര്‍ഭപാത്രത്തിലുണ്ടാക്കിയ സമ്മര്‍ദ്ദം മൂലം യുവതിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്നും അതിന് രണ്ട് ലക്ഷം രൂപ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതിയുടെ കുടുംബത്തിന് ഈ തുക നല്‍കാന്‍ കഴിവില്ലായിരുന്നു.

ഇക്കാര്യം ആരോഗ്യമന്ത്രി ഈതാല രാജേന്ദറിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മന്ത്രി ഹുസുരാബാദ് ആശുപത്രിയിലെ ഡോക്ടര്‍മാരോട് യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ നിര്‍ദ്ദേശം നല്‍കി. അങ്ങനെ ഞായറാഴ്ച നടത്തിയ നീണ്ട ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

Keywords:  News, National, India, Hyderabad, Pregnant Woman, Birth, Baby, Hospital, 19 year-old Hyderabad woman with two uteruses delivers baby in Karimnagar
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script