Dead Body | 'രാത്രിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ പിറ്റേന്ന് കാണുന്നത് കുളത്തില്‍ മരിച്ചനിലയില്‍; 19കാരിയുടെ മൃതദേഹം കാണപ്പെട്ടത് കണ്ണില്‍ സ്‌ക്രൂ ഡ്രൈവര്‍ കുത്തിയിറക്കുകയും കഴുത്ത് ബ്ലേഡുകൊണ്ട് മുറിക്കുകയും ചെയ്ത നിലയില്‍'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) രാത്രിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ പിറ്റേന്ന് കാണുന്നത് കുളത്തില്‍ മരിച്ചനിലയില്‍. തെലങ്കാനയിലെ വികരാബാദിലെ കാലപൂര്‍ ഗ്രാമത്തിലാണ് സംഭവം. ജുട്ടു സിരിഷ എന്ന 19കാരിയാണ് മരിച്ചത്. മൃതദേഹം കാണപ്പെട്ടത് കണ്ണില്‍ സ്‌ക്രൂ ഡ്രൈവര്‍ കുത്തിയിറക്കുകയും കഴുത്ത് ബ്ലേഡുകൊണ്ട് മുറിക്കുകയും ചെയ്ത നിലയിലെന്ന് പ്രദേശവാസികള്‍ പറയുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നു. എന്നാല്‍ കൊലപാതകികളെ കുറിച്ചുള്ള വിവരം ലഭ്യമല്ല. പ്രാഥമികാന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം പെണ്‍കുട്ടി ജൂണ്‍ 10ന് രാത്രി 11 മണിയോടെ വീടുവിട്ടറിങ്ങിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Dead Body | 'രാത്രിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ പിറ്റേന്ന് കാണുന്നത് കുളത്തില്‍ മരിച്ചനിലയില്‍; 19കാരിയുടെ മൃതദേഹം കാണപ്പെട്ടത് കണ്ണില്‍ സ്‌ക്രൂ ഡ്രൈവര്‍ കുത്തിയിറക്കുകയും കഴുത്ത് ബ്ലേഡുകൊണ്ട് മുറിക്കുകയും ചെയ്ത നിലയില്‍'

പിന്നീട് രക്തത്തില്‍ കുളിച്ച നിലയില്‍ കുളത്തില്‍ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ എന്തിനാണ് പെണ്‍കുട്ടി രാത്രി വീടുവിട്ടിറങ്ങിയതെന്നോ ആരാണ് കൊലപാതകം നടത്തിയതെന്നോ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords:  19 Year Old Girl Found Dead In Pond, Hyderabad, News , Killed, Dead Body, Crime, Criminal Case, Police, Probe, Pond, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia