SWISS-TOWER 24/07/2023

G20 Concludes | നിര്‍ണായക ചര്‍ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വേദിയായ ജി20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ സ്ഥാനം ഇന്‍ഡ്യ ബ്രസീലിന് കൈമാറി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി20 ഉച്ചകോടിക്ക് സമാപനം. നിര്‍ണായക ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വേദിയായ ജി20 ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ജി20 അധ്യക്ഷ പദം ഇന്‍ഡ്യ ബ്രസീലിന് കൈമാറി.
Aster mims 04/11/2022
ഇന്‍ഡ്യയുടെ അധ്യക്ഷ പദവി രണ്ടരമാസം കൂടിയുണ്ടെന്നും ഇപ്പോഴത്തെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കാന്‍ വിര്‍ച്വല്‍ ഉച്ചകോടി നടത്തണമെന്ന് മോദി ശിപാര്‍ശ ചെയ്തു. ജി20 യിലെ തീരുമാനങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായാണ് വിര്‍ച്വല്‍ ഉച്ചകോടി നടത്തുന്നത്. ഊര്‍ജ സംരക്ഷണം, ദാരിദ്ര്യ നിര്‍മാജനം തുടങ്ങിയവയ്ക്ക് ബ്രസീല്‍ മുന്‍ഗണന നല്‍കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായി. സമാപന ദിവസമായ ഞായറാഴ്ച (10.09.2023) രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കള്‍ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ചു. കനത്ത മഴ അവഗണിച്ചാണ് നേതാക്കള്‍ രാജ്ഘട്ടില്‍ ഒത്തുകൂടിയത്. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അര്‍പിച്ച ശേഷം ഒരു മിനുറ്റ് മൗനം ആചരിച്ചു.

ബ്രിടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ മഹാത്മാവിന് ആദരമര്‍പിക്കാന്‍ ഇന്‍ഡ്യന്‍ വംശജനായ ബ്രിടീഷ് പ്രധാനമന്ത്രി എത്തിയതും പ്രത്യേകതയായി. സബര്‍മതി ആശ്രമത്തിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഷാളണിയിച്ച് മോദി നേതാക്കളെ സ്വീകരിച്ചു. രാജ്ഘട്ടില്‍ ഇത്രയും ലോകനേതാക്കള്‍ ഒത്തുചേര്‍ന്ന് ആദരമര്‍പിക്കുന്നത് ഇതാദ്യമായാണ്. പിന്നീട് ഭാരത് മണ്ഡപത്തില്‍ അവസാന സെഷന്‍ തുടങ്ങും മുമ്പ് ഇന്‍ഡോനേഷ്യയുടെയും ബ്രസീലിന്റെയും പ്രസിഡന്റുമാര്‍ പ്രധാനമന്ത്രിക്ക് വൃക്ഷതൈകള്‍ സമ്മാനിച്ചു.

G20 Concludes | നിര്‍ണായക ചര്‍ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വേദിയായ ജി20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ സ്ഥാനം ഇന്‍ഡ്യ ബ്രസീലിന് കൈമാറി
 
ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്ഞ എന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ജി 20 അംഗങ്ങള്‍ക്ക് മോദി നന്ദി അറിയിക്കുകയും ചെയ്തു. യുക്രൈന്‍ സംഘര്‍ഷം കൂടി ഉള്‍പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ഡെല്‍ഹിയില്‍ തുടരുന്ന ജി20 ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങള്‍ക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തില്‍ സമവായം സാധ്യമാക്കിയത്. ഇന്‍ഡ്യ ഗള്‍ഫ് യൂറോപ് സാമ്പത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും വന്‍ നേട്ടമായി.

Keywords: News, National, National-News, News-Malayalam, National News, G20, Concludes, India, Chairmanship, Brazil, Bharat Mandapam, New Delhi, PM, Modi, 18th G20 Summit comes to a close at Bharat Mandapam in New Delhi; PM Modi officially hands over the G20 Presidency to Brazilian President Luiz Inacio Lula da Silva. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia