Gelatin Sticks | 'അഹ് മദാബാദ്-ഉദയ്പൂര്‍ റെയില്‍വേ ട്രാക് സ്‌ഫോടനത്തിന് പിന്നാലെ ദുംഗര്‍പൂരില്‍ 2 ക്വിന്റല്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി'; അന്വേഷണം
Nov 16, 2022, 15:00 IST
ജയ്പൂര്‍: (www.kvartha.com) രാജസ്താനിലെ ദുംഗര്‍പൂരില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയതായി പൊലീസ്. അഹ് മദാബാദ്-ഉദയ്പൂര്‍ റെയില്‍വേ ട്രാക് സ്‌ഫോടനത്തിന് പിന്നാലെയാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതെന്നാണ് വിവരം. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.
ഖനികളില്‍ സ്ഫോടനം നടത്താന്‍ ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റികുകളാണ് കണ്ടെത്തിയതെന്നും ചൊവ്വാഴ്ച ഉച്ചയോടെ 185 കിലോ ജലാറ്റിന്‍ സ്റ്റികുകള്‍ നിറച്ച ഏഴ് ചാക്കുകള്‍ സോം നദിയില്‍ നിന്ന് ലഭിച്ചതായുമാണ് റിപോര്‍ട്.
ഭബ്രാന പാലത്തിന് സമീപത്തുകൂടി കടന്നുപോയവരാണ് സംഭവം ആദ്യം കണ്ടത്. സോം നദിയില്‍ ചില കെട്ടുകള്‍ ശ്രദ്ധയില്‍പെട്ട ആളുകള്‍ അസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവ 7 ബാഗുകളിലായി നിറച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വെള്ളത്തില്‍ വീണതിനാല്‍ സ്ഫോടകവസ്തുക്കള്‍ നശിച്ചതായി പൊലീസ് അറിയിച്ചു.
അഹ് മദാബാദ്-ഉദയ്പൂര്‍ റെയില്‍വേ ട്രാക് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കണ്ടെടുത്ത സ്‌ഫോടക വസ്തുക്കള്‍ക്ക് അഹ് മദാബാദ്-ഉദയ്പൂര്‍ റെയില്‍വേ ട്രാക് സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്നതില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Rajasthan,Explosives,Top-Headlines,Blast,Police, 185-Kg Explosives Found In Rajasthan River
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.