18കാരിയെ അര്‍ദ്ധരാത്രി വഴിയിലിട്ട് ഏഴംഗസംഘം കൂട്ടബലാത്സംഗം ചെയ്തു; തടയാന്‍ ചെന്ന സഹോദരനെ കിണറ്റിലെറിഞ്ഞു

 


ADVERTISEMENT


ഭോപ്പാല്‍: (www.kvartha.com 01.05.2020) സഹോദരനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടി ഏഴംഗ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. മധ്യപ്രദേശില്‍ 18കാരിയെ പീഡിപ്പിച്ച പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സഹോദരനൊപ്പം മോട്ടോര്‍ ബൈക്കില്‍ തന്റെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഏപ്രില്‍ 29ന് അര്‍ദ്ധരാത്രിയാണ് ആക്രമിച്ചത്. സഹോദരനെ കിണറ്റിലെറിഞ്ഞ ശേഷമാണ് പെണ്‍കുട്ടിയെപീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.

18കാരിയെ അര്‍ദ്ധരാത്രി വഴിയിലിട്ട് ഏഴംഗസംഘം കൂട്ടബലാത്സംഗം ചെയ്തു; തടയാന്‍ ചെന്ന സഹോദരനെ കിണറ്റിലെറിഞ്ഞു

സഹോദരനൊപ്പം മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ രാത്രി 8.30 ഓടെയാണ് പ്രതികള്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന് സഹോദരനെ കിണറ്റിലെറിഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഘം പീഡിപ്പിച്ചത്. കൃത്യം നടത്തി പ്രതികള്‍ പോയതോടെ പെണ്‍കുട്ടി സഹോദരനെ രക്ഷപ്പെടുത്തി. പുലര്‍ച്ചയോട ഗ്രാമത്തിലെത്തിയ ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Keywords:  News, National, Bopal, Madya Pradesh, Molestation, Brother, Gang, Police, 18 year old molestation by seven in Madhya Pradesh
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia