Found Dead | 'ഉത്തര്‍പ്രദേശില്‍ 18 കാരിയായ സഹോദരിയുടെ അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തിയ 22കാരന്‍ അറസ്റ്റില്‍'
Jul 22, 2023, 13:45 IST
ബരാബങ്കി: (www.kvartha.com) ഉത്തര്‍പ്രദേശില്‍ സഹോദരിയുടെ അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് അറസ്റ്റില്‍. ഫത്തേപുരിലെ മിത്വാര ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. പെണ്‍കുട്ടിയുടെ പ്രണയബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സംഭവത്തെ കുറിച്ച് അഡീഷനല്‍ സൂപ്രണ്ട് അഷുതോഷ് മിശ്ര പറയുന്നത്:
റിയാസ് എന്ന 22കാരനാണ് 18 വയസ്സുള്ള തന്റെ സഹോദരി ആശിഫയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൂര്‍ചയുള്ള ആയുധം ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തറുത്തു. പെണ്‍കുട്ടിയുടെ അറുത്തുമാറ്റിയ ശിരസും കയ്യില്‍ പിടിച്ചാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയത്. ഉടന്‍തന്നെ ഇയാളെ അറസ്റ്റ് ചെയ്തു.
ഗ്രാമത്തില്‍ തന്നെയുള്ള ചന്ദ് ബാബുവുമായി ആശിഫ പ്രണയത്തിലാകുകയും ഇയാള്‍ക്കൊപ്പം ഒളിച്ചോടുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചന്ദ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം പരിശോധനയ്ക്ക് അയച്ചു. സഹോദരിയുടെ പ്രണയബന്ധത്തില്‍ റിയാസിന് എതിര്‍പ്പുണ്ടായിരുന്നതായും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തെ കുറിച്ച് അഡീഷനല്‍ സൂപ്രണ്ട് അഷുതോഷ് മിശ്ര പറയുന്നത്:
റിയാസ് എന്ന 22കാരനാണ് 18 വയസ്സുള്ള തന്റെ സഹോദരി ആശിഫയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൂര്‍ചയുള്ള ആയുധം ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തറുത്തു. പെണ്‍കുട്ടിയുടെ അറുത്തുമാറ്റിയ ശിരസും കയ്യില്‍ പിടിച്ചാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയത്. ഉടന്‍തന്നെ ഇയാളെ അറസ്റ്റ് ചെയ്തു.
ഗ്രാമത്തില്‍ തന്നെയുള്ള ചന്ദ് ബാബുവുമായി ആശിഫ പ്രണയത്തിലാകുകയും ഇയാള്‍ക്കൊപ്പം ഒളിച്ചോടുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Keywords: 18 year old girl found dead in UP, UP, News, Girl Found Dead, Police, Arrested, Crime, Criminal Case, Complaint, Missing, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.