Found Dead | 'വഴക്കിനിടെ 18കാരനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി'; പ്രായപൂര്‍ത്തിയാകാത്ത 2 കുട്ടികള്‍ പൊലീസ് പിടിയില്‍
Oct 1, 2023, 17:24 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) വഴക്കിനിടെ പതിനെട്ടു വയസ്സുകാരനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പൊലീസ് പിടികൂടി. ഡെല്‍ഹി സ്വദേശി കാശിഫ് (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 15 വയസ്സുകാരായ കുട്ടികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് ഡെല്‍ഹി ഡപ്യൂടി പൊലീസ് കമിഷണര്‍ ജോയ് തിര്‍ക്കി പറയുന്നത്:
നോര്‍ത് ഈസ്റ്റ് ഡെല്‍ഹി മേഖലയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട കാശിഫ്, കുട്ടികളുമായി വഴക്കിലേര്‍പ്പെട്ടിരുന്നു. ഇതിനിടെ ഇവരെ ഇയാള്‍ സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തി.
അപ്പോഴുണ്ടായ അടിപിടിക്കിടെ കുട്ടികളില്‍ ഒരാള്‍ സ്‌ക്രൂഡ്രൈവര്‍ തട്ടിയെടുത്ത് കാശിഫിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.
നിരവധി തവണ നെഞ്ചില്‍ കുത്തേറ്റ കാശിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവര്‍ക്കുമെതിരെ കൊലക്കേസ് രെജിസ്റ്റര്‍ ചെയ്തു.
Keywords: 18 year old Boy Found Dead; 2 in Police Custody, New Delhi, News, Found Dead, Murder Case, Injured, Hospital, Police, Booked, Complaint, National News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.