അസമിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങി: ഇടിമിന്നലേറ്റതാവമെന്ന് പ്രാഥമിക നിഗമനം

 


ഗുവാഹത്തി: (www.kvartha.com 14.05.2021) അസമിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. അസമിലെ ന​ഗോൺ കർബി ജില്ലയിൽ വ്യാഴാഴ്ചയാണ് ആനകളെ ചത്തനിലയിൽ കണ്ടെത്തിയത്. ഇടിമിന്നലേറ്റാകാം ഇത്രയും ആനകൾ ചത്തൊടുങ്ങിയതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നി​ഗമനം. 18 ആനകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. നാല് ആനകളെ ഒരു സ്ഥലത്തും ബാക്കി 14 എണ്ണത്തെ മറ്റൊരിടത്തുമാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ അമിത് സഹായ് പറഞ്ഞു.

വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 18 ആനകൾ ഒരുമിച്ച് ചത്തൊടുങ്ങിയ അപൂർവ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അമിത് സഹായ് വ്യക്തമാക്കി. ആനകൾ ചെരിഞ്ഞ സംഭവത്തിൽ അസം വനംവകുപ്പ് മന്ത്രി നടുക്കം രേഖപ്പെടുത്തി.

അസമിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങി: ഇടിമിന്നലേറ്റതാവമെന്ന് പ്രാഥമിക നിഗമനം

കർണാടക കഴി‍ഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം ആനകളുള്ള സംസ്ഥാനം അസം ആണ്. 2 ആനക്കൊമ്പിനായും വിഷം നൽകിയും വൈദ്യുതാഘാതമേറ്റും ട്രെയിൻ ഇടിച്ചും ധാരാളം ആനകളാണ് അസമിൽ ചത്തൊടുങ്ങുന്നത്. 2013 നും 2016നും ഇടയിൽ 100 ആനകളാണ് അസമിൽ അസ്വാഭാവികമായി ചരിഞ്ഞത്.

Keywords:  News, Assam, Wild Elephants, Elephant, India, Death, National, Lightning, 18 wild elephants found dead in Assam, lightning strikes suspected.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia