അമിതവേഗതയിലെത്തിയ ട്രക് ഇടിച്ച് അപകടം; റോഡരികില്‍ നിര്‍ത്തിയിട്ട ബസിന് മുന്നില്‍ കിടന്നുറങ്ങിയ 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Jul 28, 2021, 08:50 IST
ലക്നൗ: (www.kvartha.com 28.07.2021) അമിതവേഗതയിലെത്തിയ ട്രക് ഇടിച്ച് റോഡരികില്‍ ഉറങ്ങുകയായിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാരെ ഞെട്ടിച്ച അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട ബസിലേക്ക് ട്രക് പാഞ്ഞുകയറിയാണ് അപകടം നടന്നത്.
ഹരിയാനയില്‍ നിന്ന് മടങ്ങുന്ന ബിഹാര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ ബസ് ബ്രേക് ഡൗണായതിനെ തുടര്‍ന്ന് ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു. നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അമിതവേഗതയിലെത്തിയ ട്രക് ഇടിച്ചു. അതിശക്തിയില്‍ മുന്നോട്ടു നീങ്ങിയ ബസ് കയറി 18 പേരും തല്‍ക്ഷണം മരിച്ചു.
രക്ഷാസേന എത്തിയാണ് ബസിനുള്ളില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് സീനിയര്‍ പൊലീസ് ഓഫിസര്‍ സത്യനാരായണ്‍ സാബത്ത് പറഞ്ഞു. എന്‍ ഡി ടി വിയാണ് അപകടം റിപോര്‍ട് ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.