ഗുജറാത്തില്‍ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞ് 18 തീര്‍ത്ഥാടകര്‍ മരിച്ചു

 


ADVERTISEMENT

ഗുജറാത്തില്‍ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞ് 18 തീര്‍ത്ഥാടകര്‍ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തി ട്രാക്ടര്‍ ട്രോളി കൊക്കയിലേയ്ക്ക് മറിഞ്ഞ് 18 തീര്‍ത്ഥാടകര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ പലന്‍പുര്‍ ജില്ലയിലാണ് സംഭവം.

അപകടത്തില്‍ മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ പലന്‍പുര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അംബാജി ക്ഷേത്രം, റനുജ ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച ശേഷം തീര്‍ത്ഥാടക സംഘം പട്ടാനിലേക്ക് മടങ്ങുകയായിരുന്നു.

Key Words: National, Accident, Accidental Death, Gujrath,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia