Injured | അമിത വേഗതയില്‍ എത്തിയ കാര്‍ മരണ വീട്ടിലേക്ക് പാഞ്ഞുകയറി 18 പേര്‍ക്ക് ഗുരുതരം; അപകട സമയത്ത് ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പ്രദേശവാസികള്‍
Nov 27, 2022, 12:02 IST
ADVERTISEMENT
ബിഹാര്‍: (www.kvartha.com) അമിത വേഗതയില്‍ എത്തിയ കാര്‍ മരണ വീട്ടിലേക്ക് പാഞ്ഞുകയറി 18 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബിഹാറിലെ സരണ്‍ ജില്ലയിലാണ് ദാരണമായ സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. നിയന്ത്രണംവിട്ട കാര്‍ ആദ്യം റോഡരികിലെ കടയിലേക്കാണ് ഇടിച്ച് കയറിയത്. പിന്നീട് ജനങ്ങള്‍ തിങ്ങി കൂടിയ മരണവീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവ സമയത്ത് ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. തുടര്‍ന്ന് രോഷാകുലരായ പ്രദേശവാസികള്‍ പ്രധാന റോഡ് ഉപരോധിച്ചു.
കഴിഞ്ഞ ദിവസം ബിഹാറിലെ വൈശാലി ജില്ലയിലും സമാന സംഭവം നടന്നിരുന്നു. അപകടത്തില്‍ കുട്ടികളടക്കം എട്ട് പേര്‍ മരിച്ചിരുന്നു. വൈശാലി ജില്ലയിലെ മെഹ്നാര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന ട്രക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Keywords: 18 injured as speeding car runs over crowd at roadside funeral feast in Bihar's Saran, Bihar, Accident, Injured, Hospital, Treatment, National, News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

