Social Service | ബാബ ആംതെ വിടവാങ്ങിയിട്ട് 17 വർഷം; അകറ്റി നിർത്തിയവരെ ചേർത്തുപിടിച്ച മനുഷ്യ സ്നേഹി

 
Baba Amte, The Humanitarian Who Embraced the Excluded
Baba Amte, The Humanitarian Who Embraced the Excluded

Screenshot Credit: Website/ Anandwan

● കുഷ്ഠരോഗികളെ ചേർത്തുപിടിച്ച് പുനരധിവാസത്തിന് നേതൃത്വം നൽകി.
● ഗാന്ധിജിയുടെ ആദർശങ്ങളിൽ പ്രചോദിതനായി ലളിതമായ ജീവിതം നയിച്ചു.
● ആനന്ദവൻ എന്ന പുനരധിവാസ കേന്ദ്രം സ്ഥാപിച്ചു,
● സാമൂഹ്യ സേവനത്തിന് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

(KVARTHA) സാമൂഹ്യ സേവനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ആധുനിക ഗാന്ധി എന്നറിയപ്പെടുന്ന ബാബ ആംതെ വിടവാങ്ങിയിട്ട് ജനുവരി ഒമ്പതിന് 17 വർഷം. ഗാന്ധി സമാധാന സമ്മാന പുരസ്കാരം, സാമൂഹ്യത്തിനുള്ള രമൺ മഗ്സാസെ ഉൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും ഐക്യരാഷ്ട്രസഭയുടെയും  സാമൂഹ്യ സേവന പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിയാണ് അദ്ദേഹം. ഇന്ത്യ രാജ്യം പത്മശ്രീ പത്മഭൂഷൻ ബഹുമതികൾ നൽകിയും ആദരിച്ചിട്ടുണ്ട്. 

മഹാരാഷ്ട്രയിലെ വറോറയിൽ ബ്രാഹ്മണ സമ്പന്ന കുടുംബത്തിൽ 1914-ൽ ജനിച്ച മുരളീധർ ദേവീദാസ് ആംതെ അഭിഭാഷകനായി വളരെ പ്രശസ്തമായ നിലയിൽ  പ്രവർത്തിച്ചു വരവേ ക്വിറ്റിന്ത്യ സമരവുമായി ബന്ധപ്പെടാൻ ഇടവരികയും സ്വന്തം താൽപര്യം മാത്രം സംരക്ഷിച്ചു വേണമെങ്കിൽ ഉന്നത നിലയിൽ ജീവിക്കാമെന്ന അവസ്ഥയിൽ നിന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അവശരുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചു തടവിൽ കഴിയുന്ന ദേശീയ നേതാക്കളുടെ ജീവിതവും അവർ അവരുടെ കർമ്മ ജീവിതത്തിൽ പുലർത്തുന്ന എളിമയും അദ്ദേഹത്തെ ആകർഷിക്കാൻ  ഇടവരികയും ചെയ്തതിനെ തുടർന്ന് സാമൂഹ്യ സേവനം എന്ന മേഖലയിലേക്ക് ഇറങ്ങുകയും ആയിരുന്നു. 

ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവരോട് ചേർന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായത്. മഹാത്മാഗാന്ധിയുടെ ജീവിതശൈലിയിൽ വളരെ ആകൃഷ്ടനായ ആ യുവാവ് തന്റെ ജീവിതം തന്നെ ഗാന്ധിജിക്ക് സമർപ്പിക്കുകയായിരുന്നു. അഭയ് സാധക് എന്നായിരുന്നു അദ്ദേഹത്തെ ഗാന്ധിജി വിശേഷിപ്പിച്ചിരുന്നത്. 

സമൂഹത്തിൽ ഏറ്റവും അധികം വിവേചനം നേരിടുന്ന കുഷ്ഠരോഗികളെ പിന്തുണക്കാനുള്ള  ഗാന്ധിജിയുടെ തീരുമാനം ശിരസ്സാ വഹിച്ചു വിദർഗ എന്ന സ്ഥലത്ത് 'ആനന്ദവൻ' എന്ന പേരിൽ ഒരു ചെറിയ കുടിൽ കെട്ടി അതിൽ ആറ് കുഷ്ഠരോഗികളെ പാർപ്പിച്ച് സാമൂഹ്യപ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. ഇന്ന് ഇത് 450 ഏക്കർ വിസ്തൃതിയുള്ള ഒരു പുനരധിവാസകേന്ദ്രമായി വളർന്നിട്ടുണ്ട്. കുഷ്ഠരോഗം ഏറ്റവും കുറവ് പകരുന്ന രോഗമാണ് എന്ന് പൊതു ജനങ്ങളുടെ മധ്യേ തെളിയിക്കാൻ രോഗികളുടെ ശരീരത്തിൽ നിന്ന് എടുത്ത സിറം  സ്വന്തം ശരീരത്തിൽ കുത്തിവെക്കാനും അദ്ദേഹം  തയ്യാറായിരുന്നു. 

കുഷ്ഠരോഗികളുടെയും വികലാംഗരുടെയും അനാഥരുടെയും ആശാകേന്ദ്രമാണിത്. ഇവിടെ രോഗികളുടെ ശ്രമദാനത്തോടെ ഒരു കാർഷിക കോളേജും ഒരു ആർട്ട്സ്, സയൻസ്, കൊമേഴ്സ് കോളേജും പണിതീർന്നിട്ടുണ്ട്. 1985 ൽ കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരത് ജോഡോ അഭിയാൻ  എന്ന പേരിൽ സൈക്കിൾ യാത്ര നടത്തിയിട്ടുണ്ട്. 1988 ൽ ഇതെ രൂപത്തിൽ അരുണാചൽ ഗുജറാത്ത് യാത്രയും നടത്തിയിട്ടുണ്ട്. 
 
സാമൂഹ്യ പ്രവർത്തകയായ മേധാ പട്കരോടൊപ്പം നർമ്മദ ബചാവൻ ആന്തോളനത്തിലും സജീവ സാന്നിധ്യമായിരുന്നു.  കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന ആനന്ദവനം ആശ്രമത്തിൽ 2008 ഫെബ്രുവരി ഒൻപതിന്  തന്റെ തൊണ്ണൂറ്റിനാലാമത് വയസിൽ മുരളീധർ ദേവീദാസെന്ന ബാബാ ആംതെ ഈ ലോകത്തോട് വിട പറഞ്ഞു.

ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

17 years after Baba Amte's death, his legacy of social service and compassion continues to inspire. He dedicated his life to helping the marginalized, especially those affected by leprosy. His work at Anandwan rehabilitation center transformed lives and challenged societal norms.

#BabaAmte #SocialService #Anandwan #Leprosy #Inspiration #Humanitarian

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia