Killed | 'സഹോദരിയെ പീഡിപ്പിച്ചതിന് പ്രതിഷേധിച്ച 17 കാരനെ പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി'; ദൃശ്യങ്ങള്‍ സി സി ടി വിയില്‍; പ്രതികള്‍ അറസ്റ്റില്‍, കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സഹോദരിയെ പീഡിപ്പിച്ചതിന് പ്രതിഷേധിച്ച 17 കാരനെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയെന്ന് പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു.
 
വെള്ളിയാഴ്ച ഡെല്‍ഹിയിലെ പടേല്‍ നഗറില്‍ വച്ചാണ് കൊലപാതകം നടന്നത്. പ്രതികള്‍ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ നിന്നും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് സെന്‍ട്രല്‍ ഡെപ്യൂടി പൊലീസ് കമിഷണര്‍ ശ്വേത ചൗഹാന്‍ പറയുന്നത്:

ബല്‍ജീത് നഗറിലെ കുമാവു ഗല്ലി സ്വദേശിയായ മനോജ് കുമാര്‍ നേഗി എന്ന 17കാരനാണ് കൊല്ലപ്പെട്ടത്. കംപ്യൂടര്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ വീടിന് സമീപത്ത് വെച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. ഉടന്‍ തന്നെ സര്‍ദാര്‍ പടേല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

അക്രമികളെ പിടികൂടുകയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സംഭവം നടന്ന സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടുപേര്‍ ചേര്‍ന്ന് കുട്ടിയെ ആക്രമിക്കുകയും ഒരാള്‍ കത്തികൊണ്ട് പലതവണ കുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് കാണാം. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം, ഇയാള്‍ 17കാരനെ പിന്നില്‍ നിന്ന് കുത്തുകയും കത്തി നട്ടെല്ലിന് സമീപം കുടുങ്ങുകയും ചെയ്തു.

കുത്തേറ്റ മനോജ് കുമാര്‍ നേഗി സഹായത്തിനായി ഫോണ്‍ എടുത്തെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 9:22 മണിയോടെയാണ് കൊലപാതകത്തെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

മനോജ് കുമാര്‍ നേഗിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), 34 (പൊതു ഉദ്ദേശം) എന്നിവ പ്രകാരം പരാതി രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Aster_MIMS

Killed | 'സഹോദരിയെ പീഡിപ്പിച്ചതിന് പ്രതിഷേധിച്ച 17 കാരനെ പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി'; ദൃശ്യങ്ങള്‍ സി സി ടി വിയില്‍; പ്രതികള്‍ അറസ്റ്റില്‍, കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി

Keywords: 17-year-old boy killed for protesting sister’s molestation; incident caught on CCTV, New Delhi, News, Murder, Police, Arrested, CCTV, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia