അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച; വാഷ് റൂമില്‍ നിന്ന് കണ്ടെടുത്തത് 17 ബുള്ളറ്റുകള്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 02.03.2018) ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. വിമാനത്താവളത്തിലെ വാഷ് റൂമില്‍ നിന്ന് സുരക്ഷാ സേന കണ്ടെടുത്തത് 17 ബുള്ളറ്റുകള്‍ . ഇക്കഴിഞ്ഞ ഫെബ്രുവരി 13നാണ് സംഭവം. യാത്രക്കാരില്‍ ഒരാളുടെ ബാഗില്‍ നിന്നും സുരക്ഷാ സേന ഒരു ബുള്ളറ്റ് കണ്ടെടുത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വാഷ് റൂമില്‍ നിന്ന് 17 ബുള്ളറ്റുകള്‍ കൂടി കണ്ടെത്തുന്നത്.

വിമാനത്താവളങ്ങളില്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുമായി യാത്രക്കാര്‍ പിടിയിലാകുന്നത് ഇതാദ്യമല്ല. പലരെയും ആയുധങ്ങളുമായി പിടിച്ചിട്ടുണ്ടെങ്കിലും അറിയാതെ സംഭവിച്ചതാണെന്ന ക്ഷമാപണം നടത്തി തടിയൂരുകയാണ് പതിവ്. ഓരോ വര്‍ഷവും ഇത്തരത്തില്‍ എണ്‍പതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.

  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച; വാഷ് റൂമില്‍ നിന്ന് കണ്ടെടുത്തത് 17 ബുള്ളറ്റുകള്‍

പിടിയിലായ ആളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമെ മറ്റ് 17 ബുള്ളറ്റുകളും ഇയാള്‍ തന്നെ കൊണ്ടു വന്നതാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളുവെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Security scare at Delhi airport as 17 live bullets found in washroom garbage bin, New Delhi, News, Protection, Airport, Passengers, Case, Police, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia