ജുവനൈല്‍ ഹോമിന് തീയിട്ട് 33 കുട്ടിക്കുറ്റവാളികള്‍ രക്ഷപ്പെട്ടു: 16 പേരെ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡല്‍ഹി: ഉത്തര ഡല്‍ഹിയിലെ മുഖര്‍ജി നഗറിലെ ജുവനൈല്‍ ഹോമിന് തീയിട്ട് 33 കുട്ടിക്കുറ്റവാളികള്‍ അതിവിദഗ്ധമായി രക്ഷപ്പെട്ടു. മുഖര്‍ജിനഗറിലെ ജുവൈനില്‍ ഹോമിലെ സിലിണ്ടറുകള്‍ അടിച്ചു തകര്‍ത്ത് ജനല്‍ച്ചില്ലുകള്‍ തല്ലിയുടച്ച് ഓഫീസിലെ ജീവനക്കാരെ കല്ലെറിഞ്ഞ് അവിടെ നിന്നും  അകറ്റി സൂപ്രണ്ടിന്റെ ഓഫീസിന് തീവെച്ചശേഷമാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. കുട്ടികളുടെ അക്രമത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടില്ല.

ജുവനൈല്‍ ഹോം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന 35,000 രൂപയും മോഷ്ടിച്ചാണ് സംഘം ഹോമില്‍ നിന്നും രക്ഷപ്പെട്ടത്. ഇവരില്‍  16 പേരെ പോലീസ് പിടികൂടിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തടവിലുണ്ടായിരുന്ന ആറ് കുട്ടികള്‍ അസുഖ ബാധിതരായതിനാല്‍ അവര്‍ക്ക് മരുന്ന് കൊടുക്കാന്‍
ജുവനൈല്‍ ഹോമിന് തീയിട്ട് 33 കുട്ടിക്കുറ്റവാളികള്‍ രക്ഷപ്പെട്ടു: 16 പേരെ കണ്ടെത്തിഅധികൃതര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ജുവനൈല്‍ ഹോമില്‍ സംഘര്‍ഷം ഉണ്ടായത്.

 വിവിധ കേസുകളില്‍പെട്ട 127 കുട്ടിക്കുറ്റവാളികളാണ് ജുവൈനല്‍ ഹോമിലുള്ളത്. രക്ഷപ്പെട്ടവരില്‍ ഇനി കണ്ടെത്താനുള്ള 17 കുട്ടികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. ഹോമില്‍ നിന്നും കുട്ടികള്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ ഇതിനു മുമ്പും നടത്തിയിരുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു.

Also Read:
വിദ്യാനഗറില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

Keywords:  Juvenile-home,New Delhi, Office, Firing, Children, Attack, Injured, Police, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia