Mangal Pandey | മംഗൽ പാണ്ഡേ രക്തസാക്ഷിയായിട്ട് 168 വർഷം; ചോര കൊണ്ടെഴുതിയ ചരിത്രം 

 
168 Years Since Mangal Pandey's Martyrdom: The History Written in Blood
Watermark

Photo Credit: Facebook/ My Gov India

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 29-ാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ചു. 
● പുതിയ എൻഫീൽഡ് റൈഫിളിലെ വെടിയുണ്ടയായിരുന്നു കാരണം. 
● ഇന്ത്യ അദ്ദേഹത്തെ ആദരവോടെ ഓർക്കുന്നു.

(KVARTHA) ബ്രിട്ടീഷുകാർക്കെതിരായി  ഇന്ത്യയിൽ നടന്ന സംഘടിത സമരമായ 1857ലെ  ഒന്നാം സ്വാതന്ത്ര്യ സമരത്തിന് തിരികൊളുത്തിയ മംഗൾ പാണ്ഡ തന്റെ ഇരുപത്തിയൊമ്പതാമത് വയസ്സിൽ ധീര രക്തസാക്ഷിത്വം വരിച്ചിട്ട് ഏപ്രിൽ എട്ടിന് 168 വർഷം പൂർത്തിയാകുന്നു. 1827 ജൂലൈ 19 ന് ഉത്തർപ്രദേശിലെ ഫൈസലാബാദിന് അടുത്ത് ഒരു ഗ്രാമത്തിൽ ബ്രാഹ്മണ കുടുംബത്തിലാണ് പാണ്ഡെ ജനിച്ചത്. ശക്തമായ ഹിന്ദുമത വിശ്വാസങ്ങൾ അവകാശപ്പെടുന്ന ഭുവുടമ കുടുംബത്തിൽ ആയിരുന്നു  ജനനം. 

Aster mims 04/11/2022

1849 ൽ പാണ്ഡേ ബ്രിട്ടീഷ് സൈന്യത്തിൽ  ശിപായി ആയി ജോലിയിൽ ചേർന്നു. ഭാവി ജീവിതത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി ട്ടാണ് തന്റെ സൈനിക ജീവിതം  പാണ്ഡേ കണ്ടിരുന്നത്. എന്നാൽ തന്റെ  ജീവന്റെ ഭാഗമായിരുന്ന മതവിശ്വാസങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം വരുത്തുന്നതിന് കാരണമായി. ബാരക് പുരിലെ പട്ടാളത്തിൽ അദ്ദേഹം നിയമിക്കപ്പെട്ടപ്പോൾ സൈന്യത്തിന് നൽകിയ പുതിയ എൻഫീൽഡ് റൈഫിളിൽ ആയുധങ്ങൾ നിറക്കാൻ ഗ്രീസ് പുരട്ടിയ വെടിയുണ്ടയുടെ അറ്റങ്ങൾ കടിച്ചു മുറിക്കണമായിരുന്നു. 

ഉപയോഗിച്ച ലൂബ്രിക്കന്റ് പശുവിന്റെയോ പന്നിക്കൊഴുപ്പിന്റെയോ ആണെന്ന്  ഒരു വാർത്ത വരുന്നു. ഇത് ഹിന്ദു, ഇസ്ലാം മത വിശ്വാസികളുടെ  മതവികാരത്തിന് എതിരായിരുന്നു. മുസ്ലീങ്ങളിലും ഹിന്ദുക്കൾക്കും ഇടയിൽ  തമ്മിലടി ഉണ്ടാക്കാൻ വേണ്ടി ബ്രിട്ടീഷുകാർ മനപ്പൂർവം ചെയ്തതാണ് ഇതെന്ന് സൈനികരുടെ ഇടയിൽ ധാരണ പരന്നു. സൈനികരുടെ ഇടയിൽ പ്രതിഷേധം ഉയർന്നപ്പോൾ  പാണ്ഡേ അവരുടെ നേതൃത്വം ഏറ്റെടുക്കുകയും സൈനികരോട് ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. തുടർന്നുണ്ടായ വെടിവെപ്പ് അടക്കമുള്ള ആക്രമണങ്ങളെ തുടർന്ന്  ബ്രിട്ടീഷ് സൈന്യം കർശന നടപടികൾ സ്വീകരിക്കുകയും പാണ്ഡേയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ഉടൻതന്നെ വിചാരണ ചെയ്ത്  വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. ഏപ്രിൽ 18നാണ് വധശിക്ഷ തീയതി നിശ്ചയിച്ചിരുന്നതെങ്കിലും രാജ്യത്തെ അന്തരീക്ഷം  കൂടുതൽ പ്രശ്നമാകാൻ സാധ്യത ഉൾക്കൊണ്ട് സൈനിക  നേതൃത്വം വധശിക്ഷ 10 ദിവസം നേരത്തെ ആക്കി ഏപ്രിൽ എട്ടിന് മംഗൾ പാണ്ഡെയെ ബാരക് പൂരിൽ  തൂക്കിലേറ്റി. മംഗൾ പാണ്ഡയുടെ അറസ്റ്റും  മറ്റും ഉയർത്തിയ ബ്രിട്ടീഷ് വിരുദ്ധ വികാരങ്ങൾ രാജ്യത്ത് ഒരു കലാപം വിളിച്ചുവരുത്തും  എന്ന് ബ്രിട്ടീഷ് സൈന്യം കണക്കുകൂട്ടിയത് കൃത്യമായി നടപ്പിൽ വരുന്നതാണ് മെയ് മാസം രാജ്യം ദർശിച്ചത്. 

ഝാൻസി റാണിയുടെയും, താന്തിയ തോപ്പിയുടെയും  നേതൃത്വത്തിൽ അരങ്ങേറിയ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ  ആദ്യ രക്തസാക്ഷിയായി  അതുകൊണ്ടുതന്നെ മംഗൾ പാണ്ഡെ വിശേഷിപ്പിക്കുന്നു. ഇന്ത്യക്കാരുടെ ഇടയിലെ അസംതൃപ്തി മുൻകൂട്ടി മനസ്സിലാക്കുന്നതിൽ അന്നത്തെ ഗവർണർ ജനറൽ ഡൽഹൗസി പരാജയപ്പെട്ടു എന്ന് ബ്രിട്ടീഷ് ഭരണകൂടം പിന്നീട് വിലയിരുത്തുകയുണ്ടായി എന്നത് ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്. 

മംഗൾ പാണ്ഡയോടുള്ള ആദര സൂചകമായി  ഇന്ത്യ ഗവൺമെന്റ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. ഹിന്ദു മുസ്ലിം മത വിശ്വാസികളെ  ഭിന്നിപ്പിച്ച് തമ്മിലിടിപ്പിക്കുന്ന ബ്രിട്ടീഷ് നയങ്ങൾക്കെതിരെ ശബ്ദമുയർത്തി ആദ്യമായി രക്തസാക്ഷിത്വം ഏറ്റുവാങ്ങിയ വ്യക്തി എന്ന നിലയിൽ ഇന്ത്യയെന്നും ഓർമിക്കുന്ന പേരാണ് മംഗൽപാണ്ഡേ.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

April 8th marks the 168th anniversary of Mangal Pandey's martyrdom. His revolt in 1857 against the British, triggered by controversial rifle cartridges, is considered the spark of India's first war of independence. Pandey's bravery and sacrifice against divisive British policies are remembered with respect, and India issued a commemorative stamp in his honor.

#MangalPandey #Martyrdom #IndianRebellion1857 #FreedomFighter #IndiaHistory #BritishRule

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia