എഫ്‌ഐആറില്‍ പെണ്‍കുട്ടിയുടെ വയസ്സ് 16, എന്നാല്‍ പഠിക്കുന്നത് ആറാംക്ലാസില്‍, പ്രായപൂര്‍ത്തിയായത് ഒരു മാസം മുന്‍പ്, നിര്‍ബന്ധിച്ച് 23 കാരനുമായി ബാലവിവാഹം; ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പ് പ്രകാരം മാതാപിതാക്കള്‍ക്കെതിരെ ശിക്ഷാനടപടിക്ക് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന്‍
Jun 4, 2020, 12:17 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 04.06.2020) എഫ്‌ഐആറില്‍ 16 വയസ് കൊടുത്തിരുന്ന പെണ്‍കുട്ടിയെ ഇരുപത്തിമൂന്നുകാരന്‍ വിവാഹം ചെയ്ത സംഭവത്തില്‍ വിവാഹം നടത്തി കൊടുത്തവര്‍ക്കെതിരെ കേസ്. വിവാഹം നടത്തിയ പുരോഹിതന്‍, വധുവിന്റെയും വരന്റെയും മാതാപിതാക്കള്‍, വരന്‍ എന്നിവര്‍ക്കെതിരെയാണ് ബാലാവകാശ കമ്മീഷന്‍ കേസെടുക്കാന്‍ തീരുമാനിച്ചത്. ബാലവിവാഹം തടയല്‍, പോക്‌സോ, ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം നടത്തല്‍ എന്നീ നിയമങ്ങള്‍ പ്രകാരമാണ് ശിക്ഷാ നടപടി.
ജൂണ്‍ 1ന് തെലങ്കാനയിലാണ് സംഭവം. വിവാഹം നടത്തിയവര്‍ക്കെതിരെ ശിക്ഷാനടപടി ആവശ്യപ്പെട്ടതായി ബാലല ഹക്കുല സംഗം എന്ന സംഘടനയുടെ സാമൂഹ്യ പ്രവര്‍ത്തകന്‍ അച്യുത് റാവു വ്യക്തമാക്കി. ഹൈദരാബാദില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരം ഗുഡ്‌ലപോച്ചംപള്ളിക്ക് സമീപം കണ്ട്‌ലകോയ ജില്ലയില്‍ മേദ്ചലിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. എഫ്‌ഐആറില്‍ പെണ്‍കുട്ടിയുടെ വയസ്സ് 16 എന്നാണ് കാണിക്കുന്നുണ്ടെങ്കിലും ആറാംക്ലാസിലാണ് കുട്ടി പഠിക്കുന്നതെന്നും ഒരു മാസം മുമ്പാണ് പ്രായപൂര്‍ത്തിയായതെന്നും ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തകന്‍ പറഞ്ഞു.
നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് വരനായ രാജു. ഏകദേശം 30 പേര്‍ വിവാഹത്തില്‍ പങ്കെടുത്തതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരാരും തന്നെ മാസ്‌ക് ധരിച്ചിട്ടില്ല. ലൈംഗിക പീഡനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന വകുപ്പിനെ മുന്‍നിര്‍ത്തിയാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.
Keywords: News, National, Telangana, Hyderabad, Marriage, Child Abuse, Case, Parents, NDTV, 16 year old girl in was married to a 23 year old ma Telangana
ജൂണ്‍ 1ന് തെലങ്കാനയിലാണ് സംഭവം. വിവാഹം നടത്തിയവര്‍ക്കെതിരെ ശിക്ഷാനടപടി ആവശ്യപ്പെട്ടതായി ബാലല ഹക്കുല സംഗം എന്ന സംഘടനയുടെ സാമൂഹ്യ പ്രവര്‍ത്തകന്‍ അച്യുത് റാവു വ്യക്തമാക്കി. ഹൈദരാബാദില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരം ഗുഡ്‌ലപോച്ചംപള്ളിക്ക് സമീപം കണ്ട്‌ലകോയ ജില്ലയില്‍ മേദ്ചലിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. എഫ്‌ഐആറില്‍ പെണ്‍കുട്ടിയുടെ വയസ്സ് 16 എന്നാണ് കാണിക്കുന്നുണ്ടെങ്കിലും ആറാംക്ലാസിലാണ് കുട്ടി പഠിക്കുന്നതെന്നും ഒരു മാസം മുമ്പാണ് പ്രായപൂര്‍ത്തിയായതെന്നും ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തകന്‍ പറഞ്ഞു.
നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് വരനായ രാജു. ഏകദേശം 30 പേര്‍ വിവാഹത്തില്‍ പങ്കെടുത്തതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരാരും തന്നെ മാസ്‌ക് ധരിച്ചിട്ടില്ല. ലൈംഗിക പീഡനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന വകുപ്പിനെ മുന്‍നിര്‍ത്തിയാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

