16 കാരിയെ 20 ദിവസം കാറിനുള്ളില്‍ കൂട്ട മാനഭംഗത്തിനിരയാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

16 കാരിയെ 20 ദിവസം കാറിനുള്ളില്‍ കൂട്ട മാനഭംഗത്തിനിരയാക്കി
ജയ്പൂര്‍: രാജസ്ഥാനില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ 20 ദിവസം കാറിനുള്ളില്‍ നിരന്തരമായി കൂട്ട മാനഭംഗത്തിനിരയാക്കി. അജ്മീര്‍ ജില്ലയിലാണ്‌ അവിശ്വസനീയമായ സംഭവം അരങ്ങേറിയത്.

സിക്കാര്‍ ജില്ലക്കാരിയായ പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന്‌ തട്ടിക്കൊണ്ട് പോവുകയും കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിന്‌ ഇരയാക്കുകയുമായിരുന്നു. ജൂണ്‍ നാലിന്‌ ബന്ധുവിന്റെ വീട്ടിലായിരുന്ന പെണ്‍കുട്ടിയെ കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ജൂണ്‍ 24ന്‌ പെണ്‍കുട്ടി യുവാക്കളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. യുവാക്കളില്‍ 3 പേരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ പെണ്‍കുട്ടിയുടെ നാട്ടുകാരായ യുവാക്കളാണ്‌. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords:  Jaipur, National, Gang Rape, Girl, Car 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia