HC Verdict | ലൈംഗിക ബന്ധത്തിന്റെ കാര്യത്തിൽ 16കാരിക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിവുണ്ടെന്ന് ഹൈകോടതി; കാമുകനെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷില്ലോങ്: (www.kvartha.com) ലൈംഗിക ബന്ധത്തിന്റെ കാര്യത്തിൽ 16 കാരിക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിവുണ്ടെന്ന് നിരീക്ഷിച്ച് മേഘാലയ ഹൈകോടതി കാമുകനെതിരെ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി. ലൈംഗികാതിക്രമമല്ല, പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു കാമുകന്റെ ആവശ്യം.

HC Verdict | ലൈംഗിക ബന്ധത്തിന്റെ കാര്യത്തിൽ 16കാരിക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിവുണ്ടെന്ന് ഹൈകോടതി; കാമുകനെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി

ആരോപണവിധേയൻ പെൺകുട്ടിയുടേതുൾപ്പെടെ വിവിധ വീടുകളിൽ ജോലി ചെയ്തിരുന്നു. 16കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ഒരു ദിവസം കഴിഞ്ഞ് പെൺകുട്ടിയുടെ അമ്മ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), പോക്സോ നിയമത്തിലെ സെക്ഷൻ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

സിആർപിസി 164-ാം വകുപ്പ് പ്രകാരമുള്ള മൊഴിയിലും കോടതിയിൽ നൽകിയ മൊഴിയിലും തന്റെ കാമുകിയാണെന്ന് പെൺകുട്ടി തന്നെ വ്യക്തമായി വെളിപ്പെടുത്തിയതിനാൽ വിഷയം ലൈംഗികാതിക്രമമായി കാണരുതെന്ന് കാമുകൻ ആവശ്യപ്പെട്ടു. അതേസമയം, ശാരീരിക ബന്ധം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നും അതിൽ ബലപ്രയോഗം നടത്തിയിട്ടില്ലെന്നും യുവാവ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ പ്രായപരിധിയിലുള്ളവരുടെ ശാരീരികവും മാനസികവുമായ വികാസം കണക്കിലെടുക്കുമ്പോൾ, ലൈംഗികബന്ധത്തെക്കുറിച്ച് തീരുമാനങ്ങൾ എടുക്കാൻ ഹരജിക്കാരനും പെൺകുട്ടിക്കും കഴിവുണ്ടെന്ന് അനുമാനിക്കാമെന്ന് ജസ്റ്റിസ് ഡബ്ല്യു ഡീങ്‌ദോ വിധിയിൽ പറഞ്ഞു.

Keywords: News, National, Shillong, Meghalaya High, Court Verdict, POCSO Case, 16 Year Girl Capable of Making Decision About Intercause: HC.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia