ആന്ധ്രയില്‍ ലോറി മറിഞ്ഞ് 16 തൊഴിലാളികള്‍ മരിച്ചു

 


രാജമുന്ദ്രി: (www.kvartha.com 14.09.2015) ആന്ധ്രപ്രദേശിലെ ദേശീയപാത 214ല്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ 16 മരണം. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗുണ്ടല്‍പള്ളിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. നിറയെ കരിയുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. അപകടത്തിനിടെ ചാക്കിനടിയില്‍ കുടുങ്ങിയ കരാര്‍ തൊഴിലാളികളാണ് മരിച്ചത്.

കിഴക്കന്‍ ഗോദാവരി ജില്ലയിലെ കതിപുഡി, പ്രട്ടിപ്പഡു ഗ്രാമങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. ചിന്തലപുഡിയിലെ യൂകാലിപ്റ്റസ് തോട്ടത്തില്‍ നിന്ന് ജോലി കഴിഞ്ഞ് ലോറിയില്‍ മടങ്ങുകയായിരുന്നു ഇവര്‍.

പരുക്കേറ്റവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് രാജമുന്ദ്രി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ ഡ്രൈവറും ക്ലീനറും  രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി കിഴക്കന്‍ ഗോദാവരി എസ്.പി രവി പ്രകാശ്  പറഞ്ഞു. ഡ്രൈവറെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്കെതിരെ നരഹത്യാകുറ്റത്തിന് കേസെടുത്തു.

ആന്ധ്രയില്‍ ലോറി മറിഞ്ഞ് 16 തൊഴിലാളികള്‍ മരിച്ചു


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍
Keywords:   16 Dead After Truck Overturns in Andhra Pradesh, Hospital, Treatment, Police, Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia