Found Dead | 15 കാരിയായ ആദിവാസി പെണ്‍കുട്ടിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; 22 കാരന്‍ അറസ്റ്റില്‍
Oct 13, 2022, 20:11 IST
റാഞ്ചി: (www.kvartha.com) 15 കാരിയായ ആദിവാസി പെണ്‍കുട്ടിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ 22 കാരനെ പൊലീസ് അറസ്റ്റുചെയ്തു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് സൂപ്രണ്ട് അംബര്‍ ലക്ര പറയുന്നത്:
സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള കാതികുണ്ഡ് ബ്ലോകിലെ പട്‌നിയ ഗ്രാമത്തിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്.
ഇളയ സഹോദരിക്കും സഹോദരനുമൊപ്പം മുത്തശ്ശിയുടെ കൂടെയാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. മകള്‍ക്ക് 22 വയസുള്ള ഒരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഫോണില്‍ ചാറ്റ് ചെയ്യാറുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
മകളെ കുറിച്ച് അന്വേഷിക്കാന്‍ യുവാവുമായി ബന്ധപ്പെട്ടപ്പോള്‍ കാതിക്കുണ്ഡിന് സമീപം എവിടെയെങ്കിലും ഉണ്ടാകുമെന്നായിരുന്നു മറുപടിയെന്ന് പിതാവ് പറഞ്ഞു. പിന്നീട് ഇവിടെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കിയതാണെന്ന് കുട്ടിയുടെ ബന്ധുക്കളും ആരോപിച്ചു. പോസ്റ്റ്മോര്‍ടത്തിനായി മൃതദേഹം ഫൂലോ ജനോ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: 15-Year-Old Tribal Girl Found Hanging From Tree In Jharkhand's Dumka, Jharkhand, News, Hang Self, Police, Arrested, National, Complaint.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.