Killed | 'പിതാവ് വഴക്കിട്ടതിന് മകളോട് ക്രൂരമായ പ്രതികാരം; 15 കാരൻ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി'

 


മുംബൈ: (www.kvartha.com) പ്രതികാരം ചെയ്യാൻ 15 വയസുകാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ കല്യാണിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ഒമ്പത് വയസുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
                      
           
Killed | 'പിതാവ് വഴക്കിട്ടതിന് മകളോട് ക്രൂരമായ പ്രതികാരം; 15 കാരൻ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി'


പൊലീസ് പറയുന്നത്

കല്യാൺ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള റസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം. വ്യാഴാഴ്ച പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 15കാരനാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായി. തുടർന്ന് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത് മഹാത്മാ ഫൂലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ചോദ്യം ചെയ്യലിൽ, രണ്ട് ദിവസം മുമ്പ് പെൺകുട്ടിയുടെ പിതാവുമായി വഴക്കുണ്ടായെന്നും മർദിച്ചെന്നും കുട്ടി വെളിപ്പെടുത്തി. അതിന് പ്രതികാരം ചെയ്യാൻ, കൗമാരക്കാരൻ ആദ്യം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്താണ് കൊലപ്പെടുത്തിയത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്തതിനാൽ കൗമാരക്കാരനെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.'. 

Keyords:  15-year-old boy assaults, murders minor girl to take revenge from her father for assault, National,Mumbai,News,Top-Headlines, Latest-News, Mumbai, Murder, Girl, Assault, Police, Maharashtra.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia