Court | ജയിലിലെ അന്തേവാസിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഝാര്‍ഖണ്ഡില്‍ 15പേര്‍ക്ക് വധശിക്ഷ
Aug 18, 2022, 18:23 IST
ADVERTISEMENT
റാഞ്ചി: (www.kvartha.com) ഝാര്‍ഖണ്ഡില്‍ ജയിലിലെ അന്തേവാസിയെ കൊലപ്പെടുത്തിയെന്ന കേസില്‍ 15 പേര്‍ക്ക് വധശിക്ഷ. പ്രതികള്‍ക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. മനോജ് കുമാര്‍ സിന്‍ഹ എന്ന അന്തേവാസിയാണ് കൊല്ലപ്പെട്ടത്.
കിഴക്കന്‍ സിംഗ്ഭും ജില്ലയിലെ കോടതിയാണ് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇവര്‍ക്കെതിരെയുള്ള കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. അഡിഷനല്‍ ജില്ലാ ജഡ്ജി രാജേന്ദ്ര കുമാര്‍ സിന്‍ഹയാണ് പ്രതികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ചത്.
കേസില്‍ ഉള്‍പെട്ട മറ്റു ഏഴുപേര്‍ക്ക് പത്തുവര്‍ഷം വീതം തടവുശിക്ഷയും വിധിച്ചു. വധശ്രമ കേസാണ് ഇവര്‍ക്കെതിരെ കോടതി ചുമത്തിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രതികളെ ഉടന്‍ തന്നെ പിടികൂടി ഹാജരാക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്കി.
2019ല്‍ ജംഷഡ്പൂരിലെ ഗാഗിദി സെന്‍ട്രല്‍ ജയിലിലില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനിടെയാണ് അന്തേവാസി കൊല്ലപ്പെടുന്നത്. ഏറ്റുമുട്ടലില്‍ മനോജ് കുമാര്‍ സിന്‍ഹ ഉള്‍പെടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയാണ് സിന്‍ഹ മരിച്ചത്.
Keywords: 15 people sentenced to death by Jharkhand court for killing jail inmate, Jharkhand, News, Jail, Police, Killed, Court, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.