Fire | ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം 15 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു; അന്വേഷണവുമായി പൊലീസ്
Dec 29, 2022, 21:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹ്മദാബാദ്: (www.kvartha.com) ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് ചുറ്റും വിനോദസഞ്ചാരികളെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന 15 ഇലക്ട്രിക് റിക്ഷകള്‍ തീപ്പിടിത്തത്തില്‍ കത്തി നശിച്ചു. മറ്റ് 17 ഇ-റിക്ഷകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കെവാഡിയ കോളനിയിലെ സോയു പാര്‍ക്കിംഗ് പ്രദേശത്തെ ഇ-റിക്ഷകളിലൊന്നില് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തീ പിടിച്ച് മറ്റ് 14 റിക്ഷകളിലേക്ക് പടരുകയായിരുന്നുവെന്ന് കെവാഡിയ പൊലീസ് പറഞ്ഞു.
കെവാഡിയയില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫോറന്‍സിക് വിദഗ്ധരും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി. കെവാഡിയ ഗ്രാമത്തിന് സമീപമുള്ള ചാര്‍ജിംഗ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന 15 ഇ-റിക്ഷകള്‍ക്ക് അജ്ഞാതമായ കാരണങ്ങളാലാണ് തീപ്പിടിച്ചതെന്ന് സ്റ്റാച്യു ഓഫ് യൂണിറ്റി ഏരിയ ഡെവലപ്മെന്റ് ആന്‍ഡ് ടൂറിസം ഗവേണന്‍സ് അതോറിറ്റി (SOUADTGA) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചാര്‍ജിംഗ് സ്റ്റേഷനില്‍ നിന്ന് 35 അടി അകലെയാണ് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്തിരുന്നത്. അതിനാല്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയല്ല റിക്ഷകള്‍ക്ക് തീപിടിച്ചതെന്നാണ് നിഗമനം. പ്രദേശത്തെ ആദിവാസി സ്ത്രീകള്‍ ഓടിക്കുന്ന ഇ-റിക്ഷകളുടെ പ്രവര്‍ത്തനവും പരിപാലനവും സ്വകാര്യ കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്. മൊത്തം 43.45 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.

Keywords: Latest-News, National, Top-Headlines, Fire, Gujrat, Police, Auto Driver, Vehicles, 15 electric auto-rickshaws gutted in fire near Statue of Unity.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.