മെഡികൽ സയൻസിനെ അത്ഭുതപ്പെടുത്തി 75 കാരൻ; 14 വര്‍ഷത്തിനിടെ 400 തവണ രക്തംസ്വീകരിച്ചയാൾ പുതു ജീവിതത്തിലേക്ക്; വേറിട്ടൊരു അതിജീവന കഥ ഇങ്ങനെ

 


അഹ്‌മദാബാദ്: (www.kvartha.com 24.02.2022) 14 വര്‍ഷത്തിനിടെ 400-ലധികം തവണ രക്തം സ്വീകരിച്ച 75 കാരന്‍ പുതിയ ജീവിതത്തിലേക്ക്. അഹ്‌മദാബാദ് ആസ്ഥാനമായുള്ള ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്തിയതിനെത്തുടര്‍ന്ന് സൂറതിലെ ലാല്‍ജി റദാദിയയ്ക്ക് തന്റെ ശരീരത്തിലെ നിരന്തരമായ ആന്തരിക രക്തസ്രാവം തടയാന്‍ കഴിഞ്ഞു.
                      
മെഡികൽ സയൻസിനെ അത്ഭുതപ്പെടുത്തി 75 കാരൻ; 14 വര്‍ഷത്തിനിടെ 400 തവണ രക്തംസ്വീകരിച്ചയാൾ പുതു ജീവിതത്തിലേക്ക്; വേറിട്ടൊരു അതിജീവന കഥ ഇങ്ങനെ

ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ലാല്‍ജിയുടെ രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറഞ്ഞു, പക്ഷേ എന്തുകൊണ്ടെന്ന് ആര്‍ക്കും കണ്ടെത്താനായില്ല. തുടക്കത്തില്‍ റഡാഡിയയ്ക്ക് വര്‍ഷത്തില്‍ ഒരു തവണ മാത്രമേ രക്തം സ്വീകരിക്കേണ്ടിവന്നുള്ളൂ. താമസിയാതെ, ആഴ്ചതോറും രക്തം സ്വീകരിക്കേണ്ടി വന്നെന്ന് - മകന്‍ രാജു റദാദിയ പറഞ്ഞു.

'പിതാവിന്റെ ആരോഗ്യനില വഷളായതിനാല്‍ അദ്ദേഹത്തിന് ദിവസേന രക്തം സ്വീകരിക്കേണ്ടി വരുമെന്നും ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഞങ്ങള്‍ സൂറതിലെ പല ഡോക്ടര്‍മാരുമായി കൂടിയാലോചിക്കുകയും ഒടുവില്‍ അഹ്‌മദാബാദിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു', ലാല്‍ജിയുടെ മകന്‍ രാജു റദാദിയ പറഞ്ഞു. ഓപറേഷന്‍ കഴിഞ്ഞ് നാല് മാസമായെന്നും ഇപ്പോള്‍ സാധാരണ ജീവിതം നയിക്കുന്നുണ്ടെന്നും റഡാഡിയയെ ശസ്ത്രക്രിയ നടത്തിയ സര്‍ജികല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ഇഷാന്‍ ഷാ പറഞ്ഞു.

രോഗിയുടെ വയറിലെ സി ടി ആന്‍ജിയോഗ്രാം സംശയാസ്പദമായ പ്രശ്നങ്ങള്‍ കാണിച്ചതായി ഡോ. ഷാ പറഞ്ഞു. 'ഓപറേഷന്‍ സമയത്ത്, ചെറുകുടലിന്റെ ഒരു ഭാഗം ഞങ്ങള്‍ നീക്കം ചെയ്യുകയും രക്തസ്രാവത്തിന് കാരണമായേക്കാവുന്ന മറ്റ് നിരവധി സാധ്യതയുള്ള ഭാഗങ്ങളില്‍ തുന്നല്‍ ലിഗേഷന്‍ (തയ്യല്‍) നടത്തുകയും ചെയ്തു,' ഡോ. ഷാ പറഞ്ഞു.

അള്‍സര്‍ കാരണം ഒന്നിലധികം പഞ്ചറുകളുണ്ടായിരുന്ന ചെറുകുടലിന്റെ 1.5 അടിയോളം നീക്കം ചെയ്തതായി ഡോക്ടര്‍ പറഞ്ഞു. 'ചെറുകുടലിന് എട്ടടിയോളം നീളമുള്ളതിനാല്‍ എന്‍ഡോസ്‌കോപിയിലൂടെ രക്തസ്രാവം എളുപ്പത്തില്‍ കണ്ടെത്താനാകാത്ത വിധത്തിലണിത് സ്ഥാപിച്ചിരിക്കുന്നത്. രോഗിയെ ഓപറേഷന്‍ ചെയ്യാനും രക്തസ്രാവം തടയാനും നാല് മണിക്കൂര്‍ എടുത്തു', -ഡോ. ഷാ പറഞ്ഞു.

തക്കസമയത്ത് റദാദിയ ഞങ്ങളോട് കൂടിയാലോചിച്ചില്ലായിരുന്നെങ്കില്‍, പ്രായവും ശാരീരിക അവസ്ഥയും കണക്കിലെടുത്ത് ജീവിതം തന്നെ അപകടത്തിലാകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ഫുഡ്, അനാരോഗ്യകരമായ ഭക്ഷണം എന്നിവയും അദ്ദേഹത്തിന്റെ ആരോഗ്യം വഷളാക്കിയേക്കാം- ഡോക്ടര്‍ ഷാ കൂട്ടിച്ചേർത്തു.

തന്റെ പിതാവിന് രക്തം ആവശ്യമാണെന്ന കാര്യം സൂറതിലെ എല്ലാ രക്തബാങ്കുകള്‍ക്കും അവര്‍ക്കറിയാമെന്നും അവരുടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പരിചയക്കാരില്‍ നിന്നും രക്തം സ്വീകരിച്ചിട്ടുണ്ടെന്നും രാജു റഡാഡിയ പറഞ്ഞു. എന്റെ അച്ഛന്‍ മണിക്കൂറുകളോളം ടോയ്ലറ്റില്‍ ചിലവഴിച്ചു, അമിതമായ രക്തസ്രാവത്തിനിടയില്‍ മലം പോകാന്‍ പ്രയാസമാണ്. അച്ഛന്റെ ജീവിതം നരകമായിയിരുന്നു. വര്‍ഷങ്ങളായി തന്നെ അലട്ടുന്ന പ്രശ്‌നത്തിന്റെ മൂല കാരണം കണ്ടെത്താന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് വളരെ നന്ദിയുള്ളവരാണ്, ' - രാജു റദാദിയ പറഞ്ഞു.

Keywords:  News, National, Gujrath, Top-Headlines, Blood, Treatment, Hospital, Doctor, Blood Transfusion, 14 Yrs, 400 Blood Transfusions Later, 75-Yr-Old Gets New Life.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia