നിരന്തരം ഉപദ്രവിച്ച അമ്മയുടെ കാമുകനെ പതിനാലുകാരന്‍ അടിച്ചുകൊന്നു
May 20, 2021, 19:26 IST
അഹ് മദാബാദ്: (www.kvartha.com 20.05.2021) നിരന്തരം ഉപദ്രവിച്ച അമ്മയുടെ കാമുകനെ പതിനാലുകാരന്‍ അടിച്ചുകൊന്നു. ഗുജറാത്തിലെ ഡാനിലിംഡ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. അമ്മയുടെ കാമുകന്‍ തന്നെയും അമ്മയെയും നിരന്തരം ഉപദ്രവിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന് പതിനാലുകാരന്‍ പൊലീസില്‍ മൊഴി നല്‍കി.
കുട്ടിക്ക് നാല് വയസ്സ് പ്രായമുള്ളപ്പോഴാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മ കുട്ടിയുമായി കാമുകനൊപ്പം താമസം ആരംഭിച്ചത്. അന്നുമുതല്‍ ഇയാള്‍ തന്നെയും അമ്മയെയും നിരന്തരം മര്‍ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. ഇതോടെ അമ്മയുടെ കാമുകനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കൊല്ലാനായി ഒരു സുഹൃത്തില്‍ നിന്നാണ് കത്തി സംഘടിപ്പിച്ചത്. തുടര്‍ന്ന് മെയ് 17-ന് അമ്മയുടെ കാമുകനെ ബെഹ്‌റാംപുരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് സ്‌കൂടെറില്‍ കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ ഇയാള്‍ നിലത്തുവീണതോടെ മറ്റൊരു ആയുധം കൊണ്ട് അടിച്ച് കൊലപ്പെടുത്തി.
സംഭവസ്ഥലത്തുനിന്ന് സ്‌കൂടെറും ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്. പ്രതിയായ പതിനാലുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: 14-year-old boy kills man in Ahmedabad, Ahmedabad, News, Local News, Killed, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.