Fire Accident | ഹോളി ആഘോഷത്തിനിടെ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം; 14 പേര്‍ക്ക് പൊള്ളലേറ്റു; മജിസ്ട്രേറ്റ് തല അന്വേഷണത്തിന് നിര്‍ദേശം
Mar 25, 2024, 12:22 IST
ഭോപാല്‍: (KVARTHA) ഹോളി ആഘോഷത്തിനിടെ മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം. പൂജാരിമാരടക്കം 14 പേര്‍ക്ക് പൊള്ളലേറ്റു. പരുക്കേറ്റ ക്ഷേത്രം ജീവനക്കാരെയും പൂജാരിമാരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോളിയോട് അനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ ഭസ്മ ആരതി നടക്കുകയായിരുന്നു. ഇതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. 'ഗുലാല്‍' എറിയുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍. ഗുലാലിലെ രാസവസ്തുക്കളുടെ സാന്നിധ്യം കൊണ്ടാകാം തീപ്പിടിത്തമുണ്ടായതെന്നാണ് നിഗമനം.
അപകടസമയത്ത് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. അഗ്നിരക്ഷാസേനയെത്തി ഉടന്‍ തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. വിഷയത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം സമിതി അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിക്കുമെന്നും ജില്ലാ കലക്ടര്‍ നീരജ് സിംഗ് പറഞ്ഞു. അതേസമയം, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

Keywords: News, National, National-News, Accident-News, Video, 14 Priests, Injured, Massive, Fire, Accident, Ujjain News, Mahakaleswar Temple, Holi, Madhya Pradesh, 14 Priests Injured In Massive Fire At Ujjain's Mahakaleswar Temple On Holi.#WATCH | Ujjain, Madhya Pradesh | 13 people injured in a fire that broke out in the 'garbhagriha' of Mahakal Temple during bhasma aarti today. Holi celebrations were underway here when the incident occurred. The injured have been admitted to District Hospital.
— ANI (@ANI) March 25, 2024
(Earlier visuals… pic.twitter.com/cIUSlRirwo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.