സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട 14 കുടിയേറ്റ തൊഴിലാളികള്‍ ചരക്ക് ട്രെയിനിടിച്ച് മരിച്ചു; സ്വദേശത്തേക്ക് മടങ്ങവെ നടന്നുതളര്‍ന്നതിനെ തുടര്‍ന്ന് ട്രാക്കില്‍ കിടന്നുറങ്ങിയവരാണ് ദാരുണമായി മരിച്ചത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഔറംഗാബാദ്: (www.kvartha.com 08.05.2020) റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 14 പേര്‍ ട്രെയിനിടിച്ച് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സംഘം ട്രാക്കില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.

സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട 14 കുടിയേറ്റ തൊഴിലാളികള്‍ ചരക്ക് ട്രെയിനിടിച്ച് മരിച്ചു; സ്വദേശത്തേക്ക് മടങ്ങവെ നടന്നുതളര്‍ന്നതിനെ തുടര്‍ന്ന് ട്രാക്കില്‍ കിടന്നുറങ്ങിയവരാണ് ദാരുണമായി മരിച്ചത്

ലോക് ഡൗണിനെ തുടര്‍ന്ന് ജോലിയടക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവര്‍. ജല്‍നയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യാത്രക്കിടയില്‍ ഔറാംഗാബാദിലെ കര്‍മാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു. ചരക്ക് ട്രെയിനിടിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് വിവരം.

നാട്ടിലേക്ക് മടങ്ങുന്നതിനായി ജല്‍നയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള ഭുവാസലിലേക്ക് റെയില്‍വേ ട്രാക്കിലൂടെ കാല്‍നടയായി സഞ്ചരിക്കുകയായിരുന്നു ഇവര്‍. 45 കിലോമീറ്ററുകള്‍ പിന്നിട്ടതോടെ തളര്‍ന്ന ഇവര്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് ഉറങ്ങി. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.

'കഴിഞ്ഞ ദിവസമാണ് ഇവര്‍ നാട്ടിലേക്ക് കാല്‍നടയായി യാത്ര ആരംഭിച്ചത്. കര്‍മാട് വരെയെത്തിയ സംഘം ക്ഷീണിതരായതിനെ തുടര്‍ന്ന് ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു.' പൊലീസ് ഉദ്യോഗസ്ഥന്‍ സന്തോഷ് കെട്മലാസ് പറഞ്ഞു.

ട്രാക്കില്‍ നിന്ന് മാറി കുറച്ചകലെ കിടന്നുറങ്ങിയിരുന്ന സംഘത്തിലെ മറ്റു മൂന്നുപേര്‍ക്ക് പരിക്കില്ല. മഹാരാഷ്ട്രയില്‍ നിന്ന് അയല്‍സംസ്ഥാനങ്ങളിലേക്ക് നിരവധി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കാല്‍നടയായി പലായനം ചെയ്തിരുന്നു.
Keywords:  News, National, India, Maharashtra, Labours, Railway Track, Train Accident, Train, Death, Police, Job, Travel, 14 killed in Maharashtra train crash
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script