ചില്ലറക്കാരനല്ല ഇന്ത്യന്‍ ലൈസന്‍സ് ; ഇതുപയോഗിച്ച് വണ്ടിയോടിക്കാന്‍ കഴിയുന്നത് 14 സൂപ്പര്‍ രാജ്യങ്ങളില്‍

 


ചില്ലറക്കാരനല്ല ഇന്ത്യന്‍ ലൈസന്‍സ് ; ഇതുപയോഗിച്ച് വണ്ടിയോടിക്കാന്‍ കഴിയുന്നത്  14 സൂപ്പര്‍ രാജ്യങ്ങളില്‍
ഡെല്‍ഹി: (www.kvartha.com 11.09.2015) ചില്ലറക്കാരനല്ല നമ്മുടെ ഇന്ത്യന്‍ ലൈസന്‍സ്. ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സിന് വലിയ വിലയില്ലെന്നാണ് ചിലരുടെയൊക്കെ ആക്ഷേപം. എന്നാല്‍ ഇന്ത്യന്‍ ലൈസന്‍സിനെ തള്ളിപ്പറയുന്നവര്‍ ഇതുകേട്ടോളൂ. നമ്മുടെ ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ ലോകത്തിലെ 14 സൂപ്പര്‍ രാജ്യങ്ങളില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് വണ്ടിയോടിക്കാന്‍ കഴിയും.

ജര്‍മ്മനി, ഫ്രാന്‍സ്, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, ഇറ്റലി , കാനഡ, സ്‌പെയിന്‍, നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടിയോടിക്കാന്‍ കഴിയുന്നത്. ജര്‍മ്മനിയില്‍ ഏതാണ്ട് ആറുമാസത്തോളം ഇന്ത്യന്‍ ലൈസന്‍സില്‍ വണ്ടി ഓടിക്കാവുന്നതാണ്. എന്നാല്‍ ലൈസന്‍സിന്റെ ജര്‍മ്മന്‍ ട്രാന്‍സിലേറ്റ് കോപ്പി ഇതിനൊപ്പം വേണം, അതില്‍ എംബസിയുടെ സീലും ആവശ്യമാണ്. ഓട്ടോബാന്‍ ഹൈവേയില്‍ സ്പീഡ് ലിമിറ്റ് ഇല്ലാതെയും വണ്ടിയോടിക്കാവുന്നതാണ്.

അതേസമയം യു കെയില്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് ഒരു കൊല്ലംവരെ
തടസമില്ലാതെ ബ്രിട്ടീഷ് ഹൈവേയിലൂടെ  വണ്ടിയോടിക്കാം. അമേരിക്കയിലും ഒരു കൊല്ലംവരെയാണ് ഇന്ത്യന്‍ ലൈസന്‍സില്‍ വാഹനം ഓടിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഇതോടൊപ്പം നിങ്ങളുടെ ഒരു ഐഡി പ്രൂഫും കരുതിയിരിക്കണം.

അതേസമയം ഫ്രാന്‍സില്‍ ഇന്ത്യന്‍ ലൈസന്‍സിന്റെ തര്‍ജ്ജമയോടെ ഒരു വര്‍ഷത്തോളം വാഹനം ഓടിക്കാവുന്നതാണ്. ഓസ്‌ട്രേലിയയില്‍  ഐഡി പ്രൂഫ് ഉണ്ടെങ്കില്‍ എത്രകാലം വേണമെങ്കിലും വാഹനം ഓടിക്കാവുന്നതാണ്. സ്വിറ്റസര്‍ലാന്‍ഡിലും ന്യൂസിലാന്‍ഡിലും ഒരുവര്‍ഷം തന്നെയാണ് വാഹനം ഓടിക്കാനുള്ള സമയം നല്‍കിയിരിക്കുന്നത്.

ചില്ലറക്കാരനല്ല ഇന്ത്യന്‍ ലൈസന്‍സ് ; ഇതുപയോഗിച്ച് വണ്ടിയോടിക്കാന്‍ കഴിയുന്നത്  14 സൂപ്പര്‍ രാജ്യങ്ങളില്‍


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: ബോഡി ബില്‍ഡറുമായി സംസാരിച്ച സ്ത്രീയെ കുറിച്ചും അന്വേഷണം, കാര്‍ കസ്റ്റഡിയില്‍
Keywords:  14 Countries That Will Let You Drive On An Indian Driver’s Licence, New Delhi, Germany, America, Britain, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia