അനധികൃതമായി ലീവെടുത്ത് കറങ്ങി നടന്ന ഉദ്യോഗസ്ഥര്‍ക്ക് റെയില്‍വേയുടെ മുട്ടന്‍ പണി; 13,000 ഉദ്യോഗസ്ഥര്‍ക്ക് പണി പോകും
Feb 10, 2018, 11:50 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 10.02.2018) അനധികൃതമായി അവധിയെടുത്ത് കറങ്ങി നടന്ന ഉദ്യോഗസ്ഥര്‍ക്ക് മുട്ടന്‍ പണി നല്കി റെയില്‍വെ. ഇതോടെ പണി പോകുന്നത് ഒന്നും രണ്ടും പേര്‍ക്കല്ല, 13,000 പേര്‍ക്കാണ്. ഇത്രയും ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നും ഒറ്റയടിക്ക് പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര റയില്‍വേ മന്ത്രി പിയുഷ് ഗോയലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു 'അവധിക്കാരെ' തിരഞ്ഞുപിടിച്ച് പുറത്താക്കുന്നത്.
അനധികൃതമായി നീണ്ടകാലയളവില്‍ സര്‍വീസില്‍ നിന്നും ലീവെടുത്ത് നടക്കുന്നവരെ കണ്ടെത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഗോയല്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തുടക്കമിട്ട കാമ്പയിനിലാണ് ഇത്രയധികം ജീവനക്കാര്‍ കുടുങ്ങിയത്.
റെയില്‍വെ നടത്തിയ പരിശോധനയില്‍ ആകെയുള്ള 13 ലക്ഷം ജീവനക്കാരില്‍ 13,000ത്തില്‍ അധികം പേര് ദീര്‍ഘകാലമായി അവധിയിലാണെന്നു കണ്ടെത്തി. പല തസ്തികകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാര്‍ അവധിയിലായതിനാല്‍ നിയമനം നടത്താനുമാകുന്നില്ല.
ട്രെയിന്‍ സര്‍വീസ് ഉള്‍പ്പെടെ റെയില്‍വേയുടെ പല ജോലികളും താളം തെറ്റിക്കുന്നതില്‍ അവധിക്കാര്‍ക്കു 'പങ്കു'ണ്ടെന്നാണു അന്വേഷണത്തില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്. ഇതോടെയാണ് മുങ്ങി നടക്കുന്നവരെ തെരഞ്ഞുപിടിച്ച് ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ തീരുമാനിച്ചത്. സ്ഥാപനത്തോടു പ്രതിബദ്ധതയുള്ള ജീവനക്കാരാണു വേണ്ടതെന്നും അല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും റെയില്‍വേ അറിയിച്ചു.
ജീവനക്കാര്‍ക്ക് തൊഴിലിനോട് പ്രതിബദ്ധത വളര്‍ത്തുന്നതിനും അതിനായുള്ള ബോധവത്കരണത്തിനും ഉദ്ദേശിച്ചുള്ള കാമ്പയിന് ഇനിയും തുടരുമെന്ന് റെയില്‍വേ അറിയിച്ചു.

Keywords: New Delhi, National, News, Railway, Train, Railways to sack 13,000 employees on long, unauthorised leave.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.