ഗൂഗിള്‍ സയന്‍സ് ഫെയറില്‍ ഒന്നാമതെത്തി 13കാരി ഇന്ത്യയുടെ അഭിമാനമായി

 


ഭുവനേശ്വര്‍: (www.kvartha.com 25.09.2015) ഗൂഗിള്‍ സയന്‍സ് ഫെയറില്‍ ഒന്നാമതെത്തി 13കാരി ഇന്ത്യയ്ക്ക് അഭിമാനമായി. ഒഡീഷക്കാരി ശ്രീപദ ശ്രീസായി ലളിത പ്രസീദയാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. 10,000 ഡോളറാണ് ലളിത പ്രസീദയ്ക്കു സമ്മാനമായി ലഭിക്കുന്നത്.

ചോളക്കതിര്‍ (കോണ്‍ കോബ്‌സ്) ഉപയോഗിച്ചു ഫാക്ടറിയിലെ മലിന ജലം ശുചീകരിക്കുന്ന വിദ്യയ്ക്കാണ് ലളിതയ്ക്ക് ഒന്നാം സമ്മാനം നേടിക്കൊടുത്തത്. 13-15 വയസുകാരുടെ വിഭാഗത്തിലാണു പ്രസീദയുടെ നേട്ടം. ഒഡീഷയിലെ കോറാഡ്പൂര്‍ ജില്ലയിലെ ഡി പി എസ് ദമാന്‍ജോദി സ്‌കൂളിലെ  9- ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലളിത പ്രസീദ. ഈ പ്രോജക്ട് തയ്യാറാക്കുന്നതിനു സാമ്പത്തിക സഹായവും ഗൂഗിള്‍ നല്‍കും.

ഗൂഗിള്‍ സയന്‍സ് ഫെയറില്‍ ഒന്നാമതെത്തി 13കാരി ഇന്ത്യയുടെ അഭിമാനമായി ഉപയോഗശൂന്യമായ ചോളക്കതിരാണ് പ്രോജക്ടിനുവേണ്ടി ഉപയോഗിച്ചത്. ചോളക്കതിര്‍ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുന്ന രീതിയാണ് അവലംബിച്ചത്. മലിന ജലത്തില്‍ അടങ്ങിയിരിക്കുന്ന ഉപ്പ് ഓക്‌സൈഡുകള്‍, ഡിറ്റര്‍ജെന്റ്, കളറുകള്‍, ഓയില്‍, ഗ്രീസ് എന്നിവ ഇവയ്ക്കു ശുചീകരിക്കാനാകുമെന്നും ഇതിലൂടെ 70 ശതമാനം വരെ ജലം ശുദ്ധീകരിക്കാനാകുമെന്നും പ്രസീദയുടെ ഗൂഗിള്‍ പ്രോജക്ട് പേജ് വെളിപ്പെടുത്തുന്നു.

വീട്ടിലെ കുടിവെള്ള ടാങ്കുകള്‍ക്കു പുറമെ കുളങ്ങള്‍, കിണറുകള്‍ എന്നിവ ശുചീകരിക്കുവാനും
ചോളക്കതിര്‍ ഉപയോഗിക്കാം. മുളയില്‍ കെട്ടി വെള്ളത്തില്‍ രണ്ടു മൂന്നാഴ്ച താഴ്ത്തി നിര്‍ത്തുന്നതിലൂടെയാണ് ഇതു സാധ്യമാകുകയെന്നും ഈ കൊച്ചു മിടുക്കി പറയുന്നു.

ചോളക്കതിര്‍ ഒന്നിനും ഉപയോഗിക്കാനാകില്ലെന്ന്  കര്‍ഷകന്‍ പറഞ്ഞപ്പോള്‍, അതിന്റെ ഉപയോഗം കണ്ടെത്തണമെന്ന തീരുമാനത്തില്‍ നിന്നാണു പ്രസീദ ചോളക്കതിര് ഉപയോഗിച്ചു പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. സയന്‍സ് ഇഷ്ടമാണെങ്കിലും കൃഷിയില്‍ കൂടുതല്‍ ഗവേഷണം നടത്താനാണ് തനിക്ക് താല്‍പര്യമെന്നും പ്രസീദ പറയുന്നു.

ഗൂഗിള്‍ സയന്‍സ് ഫെയറില്‍ ഒന്നാമതെത്തി 13കാരി ഇന്ത്യയുടെ അഭിമാനമായി

Also Read:
മാവോയിസ്റ്റ് സാന്നിധ്യം; മലയോരവനമേഖലകളില്‍ വനപാലകരുടെ റെയ്ഡ്

Keywords:  13-year-old Odisha girl wins Google Science Fair award, Compensation, Student, Farmers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia