SWISS-TOWER 24/07/2023

സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതിക്ഷേധവുമായി രംഗത്ത്

 


ADVERTISEMENT

ഉഡുപ്പി: (www.kvartha.com 19.11.2014)സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ പ്രതിക്ഷേധവുമായി കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത്. കുഞ്ഞിബെട്ടുവിലെ ശാരദാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയും യെല്ലിഞ്ചെയിലെ ശേഖര്‍ - യശോദഷെട്ടി ദമ്പതികളുടെ മകളുമായ ഇഷികാഷെട്ടി(13)യെ കഴിഞ്ഞ പതിനഞ്ചിനാണ് സ്‌കൂള്‍ ഹോസ്റ്റലില്‍ വച്ച് കാണാതായത്

മസ്‌കറ്റില്‍ സ്ഥിരതാമസക്കാരായ ശേഖര്‍ - യശോദ ദമ്പതികള്‍ മകളെ കഴിഞ്ഞ രണ്ടുവര്‍ഷമായി ശാരദാ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെ, സംഭവദിവസം വൈകിട്ട് ആറു മുതല്‍ എട്ട് വരെ സ്‌കൂളില്‍ ഒരു ബാസ്‌കറ്റ്‌ ബോള്‍ മല്‍സരം നടന്നിരുന്നു. ഇഷികയടക്കം 600 വിദ്യാര്‍ത്ഥികള്‍ മല്‍സരം വീക്ഷിക്കുന്നതിനായി എത്തിചേര്‍ന്നു.
സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതിക്ഷേധവുമായി രംഗത്ത്
കുറച്ച് കഴിഞ്ഞപ്പോള്‍ ഇഷിക തലവേദനയെടുക്കുന്നതായി അറിയിക്കുകയും വിശ്രമിക്കുന്നതിനായി ഹോസ്റ്റലിലേക്ക് ഒരു അധ്യാപികയോടൊപ്പം പറഞ്ഞ് വിടുകയും ചെയ്തു. വഴിയില്‍ വച്ച് തനിച്ചുപോകാമെന്ന് ഇഷിക പറഞ്ഞതിനാല്‍ അധ്യാപിക തിരിച്ചുപോകുകയും ചെയ്തു. മല്‍സരം കഴിഞ്ഞപ്പോള്‍ ഇഷികയെ കാണാനില്ലെന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ തിരച്ചില്‍ ആരംഭിച്ചു. കണ്ടെത്താനാവാത്തതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തില്‍ കാണാതാവുന്നതിനുമുമ്പ് ഇഷിക വസ്ത്രം മാറിയിരുന്നുവെന്ന നീരിക്ഷണത്തില്‍ എത്തിചേര്‍ന്നു.

Also Read:
പഴയ ബസ് സ്റ്റാന്‍ഡിലെ ബസ് സ്റ്റോപ്പ് വശീകരണക്കാരുടെ ശൃംഗാര കേന്ദ്രം

Keywords : School, Missing, Girl, Udupi, Parents, Student, Muscat, Media, Teacher, Police, Investigates, National, 13-year-old Eshika from Sharada Residential School Goes Missing.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia