Attibele Accident | അത്തിബലെ പടക്ക ഗോഡൗണിലുണ്ടായ തീപ്പിടിത്തം; മരിച്ചവരുടെ എണ്ണം 13 ആയി; ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു; 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍കാര്‍
Oct 8, 2023, 08:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (KVARTHA) കര്‍ണാടക - തമിഴ്‌നാട് അതിര്‍ത്തിയായ അത്തിബലെയില്‍ പടക്കക്കടകള്‍ക്ക് തീ പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഏഴ് പേര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരായി തുടരുന്നു. ഗോഡൗണ്‍ ആക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും ഇവിടെ വന്‍തോതില്‍ പടക്കം ശേഖരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ഗോഡൗണ്‍ ഉടമയായ അത്തിബലെ സ്വദേശി രാമസ്വാമി റെഡ്ഢി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. കടകള്‍ പ്രവര്‍ത്തിച്ച ഗോഡൗണ്‍ ഉടമയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച (07.10.2023) ഗോഡൗണിലേക്ക് പടക്കം ഇറക്കുന്നതിനിടെയാണ് തീ പടര്‍ന്ന് പിടിച്ചത്. കടയുടമയും തൊഴിലാളികളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവരെല്ലാം അപകടത്തില്‍പെട്ടു. സമീപത്തെ അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.
തീപ്പിടിത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കര്‍ണാടക സര്‍കാര്‍ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം അറിഞ്ഞു.
അപകടത്തില്‍ 13 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചുവെന്നും സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണില്‍ സംസാരിച്ചുവെന്നും ഡികെ ശിവകുമാര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് സര്‍കാര്‍ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും ശിവകുമാര്‍ പറഞ്ഞു.
ദുരന്തത്തെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. തീപ്പിടിത്തം തടയുന്നതിനുള്ള നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ദീപാവലി അടുത്തിരിക്കെ, സംസ്ഥാനത്തുടനീളമുള്ള പടക്കകടകളിലും ഗോഡൗണുകളിലും അഗ്‌നി അപകട നിയന്ത്രണ നിയമങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു.
വൈകിട്ട് 3.30 ഓടെ കടയിലേക്ക് ലോറിയില്‍നിന്ന് പടക്കപ്പെട്ടികള്‍ ഇറക്കവെയാണ് അപകടം സംഭവിച്ചത്. പടക്കപ്പെട്ടികള്‍ക്ക് തീപ്പിടിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ബെംഗ്‌ളൂറു റൂറല്‍ എസ് പി മല്ലികാര്‍ജുന്‍ ബല്‍ദന്ദി പറഞ്ഞു.
ബെംഗ്‌ളൂറു നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ആനേക്കല്‍ താലൂകിലെ അത്തിബലെ. ഈ മേഖലയില്‍ നിരവധി പടക്ക കടകളും ഗോഡൗണുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ദീപാവലി ആഘോഷക്കാലം മുന്നില്‍ക്കണ്ട് ലക്ഷങ്ങളുടെ വെടിമരുന്ന് ഉല്‍പന്നങ്ങളാണ് ഗോഡൗണില്‍ എത്തിച്ചിരുന്നത്. ഇത് മുഴുവനും കത്തിയമര്‍ന്നു. സമീപത്തെ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ ചരക്കുകള്‍ സ്പര്‍ശിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അപകട വിവരമറിഞ്ഞയുടന്‍ വാടര്‍ ടാങ്കറുകളടക്കം ഒമ്പത് വാഹനങ്ങളുമായി കുതിച്ചെത്തിയ അഗ്‌നി രക്ഷാ സേനക്ക് രാത്രി പത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായത്. ഫോറന്‍സിക് വിദഗ്ധരടങ്ങുന്ന സംഘം അപകടസ്ഥലത്തെത്തി വിവരം ശേഖരിച്ചു. മരിച്ചവരില്‍ മിക്കവരും ഗോഡൗണിലെ ജീവനക്കാരാണ്. പലരും ഗോഡൗണിനകത്ത് ജോലിയില്‍ ഏര്‍പെട്ടിരിക്കെയാണ് അപകടം. തീപ്പിടിത്തമുണ്ടായയുടന്‍ ചില ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരുടെ വിവരം ശേഖരിച്ചുവരികയാണ്. ആരൊക്കെയാണ് മരണപ്പെട്ടതെന്ന് അതിനുശേഷമേ സ്ഥിരീകരിക്കാനാവൂ.
അപകടം നടന്നത് ദേശീയ പാതയോരത്തായതിനാല്‍ വാഹനഗതാഗതവും തടസ്സപ്പെട്ടു. തമിഴ്‌നാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഒറ്റവരിയായി നിയന്ത്രിച്ചു.
Keywords: News, National, National-News, Accident-News, 13 Dead, Fire, Breaks Out, Firecracker, Godown, Bengaluru News, Attibele News, Karnataka News, Govt, Announced, Compensation, Deceased, 13 Dead After Fire Breaks Out At Firecracker Godown In Bengaluru's Attibele, Karnataka govt announces compensation of Rs 5 lakh to kin of deceased.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.