മഹാരാഷ്ട്രയിലെയും ഗുജറാതിലെയും രണ്ട് ആശുപത്രികളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പെടെ 126 പേര്‍ക്ക് കോവിഡ്

 


നാഗ്പൂര്‍:(www.kvartha.com 24.01.2022)   കോവിഡ് മൂന്നാം തരംഗം ശക്തമായി ആഞ്ഞടിക്കുമ്പോള്‍ ഗുജറാതിലെയും മഹാരാഷ്ട്രയിലെയും രണ്ട് ആശുപത്രികളിലെ 125 ഡോക്ടര്‍മാരും നഴ്‌സുമാര്‍രും ഉള്‍പെടെ 126 പേര്‍ക്ക് കോവിഡ്. നാഗ്പൂരിലെ പ്രീമിയര്‍ സര്‍കാര്‍ മെഡികല്‍ കോളജിലെയും ആശുപത്രിയിലെയും 76 ഡോക്ടര്‍മാര്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ് പോസിറ്റീവായതെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ എംഎആര്‍ഡിയിലെ ഒരാള്‍ പറഞ്ഞു.
 
മഹാരാഷ്ട്രയിലെയും ഗുജറാതിലെയും രണ്ട് ആശുപത്രികളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പെടെ 126 പേര്‍ക്ക് കോവിഡ്

ഡോക്ടര്‍മാര്‍ നേരിയ ലക്ഷണങ്ങള്‍ കാണിക്കുകയും 22 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. പലരും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തതായി മഹാരാഷ്ട്ര അസോസിയേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്സിന്റെ ജിഎംസിഎച് യൂനിറ്റ് പ്രസിഡന്റ് ഡോ. സജല്‍ ബന്‍സാല്‍ പറഞ്ഞു.

രണ്ട് ഡോക്ടര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവരുടെ ആരോഗ്യനില തൃപ്തികരമാണ്. 52 പേര്‍ ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാതിലെ രാജ്കോട് നഗരത്തിലെ സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പെടെ 50 ഓളം ജീവനക്കാര്‍ പോസിറ്റീവായെന്ന് ഒരു ഉദ്യോഗസ്ഥന്‍ ഞായറാഴ്ച അറിയിച്ചു. ആരുടെയും നില ഗുരുതരമല്ലാത്തതിനാല്‍ ഹോം ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് സിവില്‍ ആശുപത്രി സൂപ്രണ്ട് ആര്‍ എസ് ത്രിവേദി പറഞ്ഞു.

രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ആശുപത്രിയിലെ ഹെല്‍ത് കെയര്‍ സ്റ്റാഫ് അംഗങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്‍ പാരാമെഡികല്‍ സ്റ്റാഫ്, നഴ്സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരുള്‍പെടെ 50 ഓളം പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ആരുടെയും നില ഗുരുതരമല്ല- സൂപ്രണ്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മൂന്നാംതരംഗത്തില്‍ മുന്നണിപോരാളികളെ രോഗം ഏറെ ബാധിച്ചു.
മഹാരാഷ്ട്രയില്‍ ഞായറാഴ്ച 40,805 കോവിഡ് -19 കേസുകള്‍ റിപോർട് ചെയ്തു. 44 മരണങ്ങളും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 70,67,955 ആയി ഉയര്‍ന്നു, സംസ്ഥാനത്ത് 2,93,305 സജീവ കേസുകളുണ്ട്, അദ്ദേഹം പറഞ്ഞു. ഞായറാഴ്ച 1,95,256 സാമ്പിളുകള്‍ പരിശോധിച്ചതോടെ മഹാരാഷ്ട്രയില്‍ ടെസ്റ്റുകളുടെ എണ്ണം 7,33,69,912 ആയി ഉയര്‍ന്നു.

ഗുജറാതില്‍ ഞായറാഴ്ച 16,617 പുതിയ കേസുകള്‍ റിപോർട് ചെയ്തു, കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കേസുകളാണിത്. കേസുകളുടെ എണ്ണം 10,62,555 ആയി ഉയര്‍ത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഞായറാഴ്ച 19 മരണം നടന്നു. മൊത്തം മരണസംഖ്യ 10,249 ആയി. 1,34,837 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

Keywords:  National, India, Nagpur, News, Top-Headlines, Maharashtra, Gujarath, Hospital, Doctor, Nurses, COVID19, Result, Report, 126 health workers, including doctors and nurses in two hospitals of Maharashtra and Gujarat test Covid positive.

 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia