Boy Died | വീട്ടില്‍ റിഹേഴ്‌സല്‍; ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ച 12 കാരന്‍ കഴുത്തില്‍ കയര്‍ മുറുകി മരിച്ചു

 


ADVERTISEMENT


ചിത്രദുര്‍ഗ: (www.kvartha.com) കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ച 12 കാരന്‍ കഴുത്തില്‍ കയര്‍ മുറുകി മരിച്ചു. സ്‌കൂളിലെ പരിപാടിയില്‍ അവതരിപ്പിക്കാനായുള്ള പരിപാടിയുടെ റിഹേഴ്‌സല്‍ വീട്ടില്‍ വെച്ച് ചെയ്ത എസ്എല്‍വി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ സഞ്ജയ് ഗൗഡയാണ് അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ മുറുകി മരിച്ചത്. 
Aster_MIMS

വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സീലിംഗ് ഫാനിലാണ് കുട്ടി തൂങ്ങിയതെന്നും ഈ സമയം, സഞ്ജയ് ഗൗഡ വീട്ടില്‍ തനിച്ചായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബാലന്‍ കയറുകൊണ്ട് കുരുക്കുണ്ടാക്കി ഭഗത് സിംഗിനെ തൂക്കിലേറ്റിയത് അനുകരിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഉടനെ സമീപത്തെ സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കുട്ടിയുടെ മാതാപിതാക്കളായ നാഗരാജും ഭാഗ്യലക്ഷ്മിയും നഗരത്തില്‍ വീടിനോട് ചേര്‍ന്ന് ഭക്ഷണശാല നടത്തുകയാണ്. ഇരുവരും രാത്രി ഒമ്പത് മണിയോടെ മടങ്ങിയപ്പോഴാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടതെന്ന് ബദവനെ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ഗീതമ്മ പറഞ്ഞു.

Boy Died | വീട്ടില്‍ റിഹേഴ്‌സല്‍; ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ച 12 കാരന്‍ കഴുത്തില്‍ കയര്‍ മുറുകി മരിച്ചു


ചൊവ്വാഴ്ച രാജ്യോത്സവ ആഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ സാംസ്‌കാരിക പരിപാടിക്ക് വേണ്ടിയുള്ള നാടകത്തില്‍ ഭഗത് സിംഗിനെ അവതരിപ്പിക്കാനിരിക്കുകയായിരുന്നു കുട്ടിയെന്ന് പിതാവ് നാഗരാജ് പരാതിയില്‍ പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ സ്‌കൂളും അനുശോചനം രേഖപ്പെടുത്തി. 

സംഭവത്തില്‍, ഭഗത് സിംഗിന്റെ വേഷം ചെയ്യാന്‍ ഒരു വിദ്യാര്‍ഥിയോടും സ്‌കൂളില്‍നിന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനാധ്യാപകന്‍ കെ ടി കൊട്രേഷ് പറഞ്ഞു. കര്‍ണാടക രാജ്യോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രഛന്നവേഷമത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കന്നടയുടെ വികസനത്തിനും സമ്പന്നമായ സംസ്‌കാരത്തിനും പൈതൃകത്തിനും സംഭാവന നല്‍കിയ പ്രമുഖ വ്യക്തികളുടെ വേഷം അവതരിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

Keywords:  News,National,India,Student,school,Local-News,Death,Police,Complaint, 12 Years old boy dies accidentally while enacting Bhagat Singh's role
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia