ADG for a day | 12 വയസുകാരനെ ഒരു ദിവസത്തേക്ക് പൊലീസ് എഡിജിയാക്കി! പിന്നിൽ നന്മയുടെ ഒരു കഥയുണ്ട്; ഹൃദയസ്പർശിയായ സംഭവം ഇങ്ങനെ
Jul 4, 2022, 16:05 IST
പ്രയാഗ്രാജ്: (www.kvartha.com) ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, ഉത്തർപ്രദേശിലെ പ്രയാഗ്രാജ് പൊലീസ് 12 വയസുള്ള കുട്ടിയെ ഒരു ദിവസത്തേക്ക് ജില്ലയുടെ അഡീഷനൽ ഡയറക്ടർ ജനറൽ (ADG) ആക്കി. ക്യാൻസർ ബാധിതനായ ഹർഷ് ദുബെ എന്ന ഈ കുട്ടിയുടെ മനോവീര്യം വർധിപ്പിക്കാനാണ് ഇത് ചെയ്തതെന്ന് എഡിജി (പ്രയാഗ്രാജ് സോൺ) പ്രേം പ്രകാശ് പറഞ്ഞു. പ്രയാഗ്രാജ് സ്വദേശിയായ കുട്ടിക്ക് കിറ്റും ഉപഹാരവും പൊലീസ് സമ്മാനിച്ചു. എഡിജിയുടെ കസേരയിലിരുന്ന് 12 കാരൻ പൊലീസിന്റെ പ്രവർത്തനത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു. ഡ്യൂടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും കുട്ടിയെ സല്യൂട് ചെയ്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ 'കുട്ടി എഡിജി'ക്കൊപ്പം ഫോടോയെടുത്തു.
ഹർഷിന്റെ അച്ഛൻ സഞ്ജയ് ദുബെ ഓടോറിക്ഷാ ഡ്രൈവറാണ്. മകന്റെ ചികിൽസയ്ക്കായി ഏറെ നാളായി ജോലി ചെയ്ത് പണം സ്വരുക്കൂട്ടി ചികിത്സ നേടുകയാണ് ഇദ്ദേഹം. എഡിജിയുടെ കസേരയിൽ മകൻ ഇരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തിൻറെ സന്തോഷത്തിന് അതിരില്ലായിരുന്നു. നഗരത്തിലെ കാൻസർ രോഗികളെ സഹായിക്കുന്ന സാമൂഹിക പ്രവർത്തകർ വഴി കാൻസർ ബാധിതനായ 12 വയസുകാരന്റെ ദയനീയാവസ്ഥ അറിഞ്ഞപ്പോൾ കുട്ടിയുടെ മനോവീര്യം വർധിപ്പിക്കുന്ന എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചതായി എഡിജി പ്രേം പ്രകാശ് പറഞ്ഞു. തന്റെ ഓഫീസിൽ എഡിജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ചെയ്യുന്ന എല്ലാ ജോലികളും ഹർഷ് ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
മകന്റെ മനോവീര്യം വർധിപ്പിക്കുന്നതും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും മകനെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സംഘത്തിനും സാമൂഹിക പ്രവർത്തകനായ പങ്കജ് റിസ്വാനിക്കും പിതാവ് നന്ദി പറഞ്ഞു. ഹർഷിന്റെ ചികിത്സ സൗജന്യമായിരിക്കുമെന്ന് കാൻസർ സർജൻ ഡോക്ടർമാരുടെ സംഘം ഹർഷിന്റെ പിതാവിന് ഉറപ്പ് നൽകി. കാൻസർ രോഗികൾ ക്ഷമയും ധൈര്യവും പുലർത്തണമെന്ന് കമലാ നെഹ്റു ആശുപത്രിയിലെ മുതിർന്ന ഓങ്കോളജിസ്റ്റും കുട്ടിയെ ചികിത്സിക്കുന്ന പത്മശ്രീ പുരസ്കാര ജേതാവുമായ ബി പോൾ പറഞ്ഞു.
ക്യാൻസർ ഒരു ഭേദമാക്കാനാവാത്ത രോഗമാണ്, പക്ഷേ അത് ശരിയായി ചികിത്സിക്കുകയും രോഗിക്ക് ധൈര്യം ഉണ്ടെങ്കിൽ, ഈ രോഗത്തിന്റെ ചികിത്സ സാധ്യമാണ്. ദീർഘകാലം രോഗികൾക്ക് ചികിത്സ ലഭിക്കുകയെന്നത് ഇതിൽ ഏറെ പ്രധാനമാണെന്ന് ഡോ. പോൾ കൂട്ടിച്ചേർത്തു. ഡോ. രാധാ റാണി ഘോഷ്, സർജൻ ഡോ. വിശാൽ കിയോലാനി എന്നിവരും കുട്ടിക്കൊപ്പം ഉണ്ടായിരുന്നു.

Keywords: 12-year-old made Prayagraj police ADG for a day, National, Uttar Pradesh, News, Top-Headlines, Latest-News, Police, Boy, Cancer, Patient.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.