മുളകുപാടത്ത് പണിക്കു പോയ പന്ത്രണ്ടുകാരി വഴിയില്‍ കുഴഞ്ഞു വീണു മരിച്ചു; മരണം ജോലിസ്ഥലത്തു നിന്ന് വീട്ടിലെത്തുന്നതിന് പതിനൊന്ന് കിമീ മാത്രം ശേഷിക്കെ, അതിനിടെ നടന്നു തീര്‍ത്തത് 100 കിമീ

 


ഹൈദരാബാദ്: (www.kvartha.com 21.04.2020) ലോക് ഡൗണ്‍ കാരണം ജോലി നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് കൂട്ടുകാരികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വീട്ടിലേക്ക് തിരിച്ച പന്ത്രണ്ടുകാരി വഴിയില്‍ കുഴഞ്ഞു വീണു മരിച്ചു. ബീജാപുരിലെ വീട്ടിലെത്തുന്നതിന് പതിനൊന്ന് കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണ് ജമോലോ എന്ന പെണ്‍കുട്ടി കുഴഞ്ഞു വീണുമരിച്ചത്. അതിനിടെ അവള്‍ 100 കിലോ മീറ്റര്‍ നടന്നു തീര്‍ത്തിരുന്നു.

രണ്ട് മാസം മുമ്പാണ് ജമാലോ മദ്കം മറ്റുള്ളവര്‍ക്കൊപ്പം തെലങ്കാനയിലെ മുളകുപാടത്ത് പണിയ്ക്ക് പോയത്. ഗോത്രവര്‍ഗക്കാരായ അന്തോറാമിന്റെയും സുകാമതി മദ്കമിന്റെയും ഏകമകളായിരുന്നു ജമാലോ. ഏപ്രില്‍ 18 നാണ് ജമാലോ മരിച്ചത്. അപ്പോഴേക്കും തുടര്‍ച്ചയായി മൂന്ന് ദിവസം ജമാലോയും ഒപ്പമുള്ളവരും നടന്നു കഴിഞ്ഞിരുന്നു. ആദ്യമായാണ് അവള്‍ ഗ്രാമത്തിന് പുറത്ത് പണിക്ക് പോയതെന്ന് അന്തോറാം പറഞ്ഞു.

മുളകുപാടത്ത് പണിക്കു പോയ പന്ത്രണ്ടുകാരി വഴിയില്‍ കുഴഞ്ഞു വീണു മരിച്ചു; മരണം ജോലിസ്ഥലത്തു നിന്ന് വീട്ടിലെത്തുന്നതിന് പതിനൊന്ന് കിമീ മാത്രം ശേഷിക്കെ, അതിനിടെ നടന്നു തീര്‍ത്തത് 100 കിമീ

എല്ലാ കൊല്ലവും ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗക്കാര്‍ തെലങ്കാനയിലെ മുളകുപാടങ്ങളില്‍ പണിക്ക് പോകാറുണ്ട്. ലോക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്നാണ് ജമാലോ മറ്റുള്ള ഗ്രാമവാസികള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയത്. എട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടങ്ങിയ ആ സംഘം ഏപ്രില്‍ 16 നാണ് യാത്ര ആരംഭിച്ചത്. ബീജാപുരിന്റെ അതിര്‍ത്തിയിലെത്തിപ്പോഴാണ് ജമോലോ മരിച്ചത്. കൂട്ടത്തിലൊരാളുടെ കയ്യില്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതിന്റെ ചാര്‍ജ് തീര്‍ന്നതിനാല്‍ മരണവിവരം വീട്ടിലറിയിക്കാന്‍ വൈകി.

ബീജാപുരിലെ ബന്തര്‍പാലിലെത്തിയപ്പോഴാണ് ജമാലോയുടെ വീട്ടില്‍ വീവരമറിയിക്കാന്‍ സാധിച്ചത്. ബന്തര്‍പാലിലെ നാട്ടുകാരാണ് വിവരം പോലീസിലറിയിച്ചതും. തെലങ്കാനയില്‍ നിരവധി കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ സംഘത്തെ അതിര്‍ത്തിയില്‍ തന്നെ തടയാനായി അധികൃതരുടെ ശ്രമം. ജമാലോ മരിച്ചത് കൊവിഡ് മൂലമാണോന്നുള്ള സംശയവും നിലനിന്നിരുന്നു.

ആദ്യമെത്തിയ മെഡിക്കല്‍ സംഘത്തിന് ഇവരെ കണ്ടെത്താന്‍ കഴിയാത്തത് പരിഭ്രാന്ത്രി ജനിപ്പിച്ചു. അവസാനം ബന്തര്‍പാലിന്റെ അതിര്‍ത്തിയില്‍ നിന്ന് ഇവരെ കണ്ടെത്തി. ജമാലോയുടെ മൃതദേഹം മോര്‍ച്ചറിയിലേക്കും ഒപ്പമുള്ളവരെ ക്വാറന്റൈനിലേക്കും മാറ്റി. ഞായറാഴ്ച വൈകുന്നേരത്തോടെ ജമാലോയുടെ മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.

മൂന്ന് ദിവസത്തെ തുടര്‍ച്ചയായ നടത്തത്തെ തുടര്‍ന്ന് ശരീരത്തിലെ ധാതുലവണങ്ങളിലുണ്ടായ ന്യൂനതയാവാം ജമാലോയുടെ മരണകാരണമെന്ന് ഡോക്ടര്‍ പൂജാരി അറിയിച്ചു. വനങ്ങളിലൂടെയുള്ള നടപ്പ് കുട്ടിയില്‍ ഭയവും ആശങ്കയും ജനിപ്പിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാലോയുടെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം നെഗറ്റീവാണെന്ന് തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു.

Keywords:  News, National, India, Hyderabad, Lockdown, Girl, Death, Job, Telangana, Doctor, 12 Year Old Girl Walks 100 km and Dies just short of Home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia