Accidental Death | കര്‍ണാടകയിലെ ചികബെല്ലാപുരയില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറി 12 പേര്‍ മരിച്ചു
Oct 26, 2023, 11:45 IST
ബംഗ്ലൂരു: (KVARTHA) കര്‍ണാടകയിലെ ചികബെല്ലാപുരയില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറി 12 പേര്‍ മരിച്ചു. വ്യാഴാഴ്ച (26.10.2023) പുലര്‍ചെ ഏഴുമണിയോടെ ചികബെല്ലാപുര ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം.
ബാഗേപ്പള്ളിയില്‍ നിന്ന് ചികബെല്ലാപുരയിലേക്ക് വന്ന എസ്യുവി കാറാണ് അപകടത്തില്‍പ്പെട്ടത്. 14 പേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ അഞ്ചു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ലോറി കാണാതായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രഥമിക നിഗമനം.
ഒമ്പത് പുരുഷന്‍മാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. ജോലിക്ക് പോകുന്ന ആളുകളുമായി വന്ന കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
ഒമ്പത് പുരുഷന്‍മാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. ജോലിക്ക് പോകുന്ന ആളുകളുമായി വന്ന കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: 12 people died as car rams into tanker on Chikkaballapura outskirts, Bengaluru, News, Accidental Death, Obituary, Tanker Lorry, Police, Dead Body, Hospital, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.